അംഗുലീ സ്പർശം

അംഗുലീ സ്പർശം വിമോഹനം
ആദ്യന്തം ആകാശദീപ്തം മനോമുകുരം
ദളം ..
നിർന്നിമേഷം മമ സ്വപ്നതീരം
ഭവൽ ചരിയേ മേങ്ങും.
സൗഗന്ധികം..സുന്ദരം
അംഗുലീ സ്പർശം വിമോഹനം

കവിളിൽ കലരും മൂവന്തി ചോപ്പുമായ്
കദനങ്ങളിൽ നിലാ ചന്തം പൊഴിച്ചു ഞാൻ
കർണ്ണികാരം പൂത്ത ദിക്കിൽ ..
കാതരയായി ഞാൻ തളിർത്തതും പൂത്തതും
നിന്നെ കുറിച്ചൊന്നു പാടാൻ
ഒന്നു പാടാൻ ..
ഈ  അംഗുലീ സ്പർശം വിമോഹനം

വാസന്ത ഹാസം തുളുമ്പുന്ന വീഥിയിൽ
മർമ്മരം പോലും മലരും നിശീഥത്തിൽ
അർത്ഥ നിമീലിതയായി ഞാൻ നിന്നതും
നീൾമിഴി പീലികൾ സ്വപ്നാനഭമായതും
നിന്നാത്മ ഹർഷത്തിൽ പൂവിടരാൻ ...
പൂവിടരാൻ ...
ഈ ...അംഗുലീ സ്പർശം വിമോഹനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anguli sparsham

Additional Info

Year: 
2017

അനുബന്ധവർത്തമാനം