ശ്രുതിചേരുമോ ശ്രുതിചേരുമോ

ശ്രുതിചേരുമോ.. ശ്രുതിചേരുമോ
എന്റെ ഇടയ്ക്കതൻ നാദത്തിൽ
തരള തമ്പുരു ശ്രുതിചേരുമോ
നിന്റെ തമ്പുരു ശ്രുതിചേരുമോ...
ശ്രുതിചേരുമോ.. ശ്രുതിചേരുമോ
എന്റെ ഇടയ്ക്കതൻ നാദത്തിൽ
തരള തമ്പുരു ശ്രുതിചേരുമോ
നിന്റെ തമ്പുരു ശ്രുതിചേരുമോ...
ശ്രുതിചേരുമോ...

പരസ്പരലയമല്ലീ ജീവിതം..
തംബുരുവും ഇടയ്ക്കയും തമ്മിലൊരു മധുരലയം
പൂ‍വും ശലഭവും പോലെ...
കന്നിരാവും രാകേന്ദുവും പോലെ...
കന്നിരാവും രാകേന്ദുവും പോലെ...
ശ്രുതിചേരുമോ ശ്രുതിചേരുമോ

മാരനും മാമ്പൂവും പോലെ ..ജീവിതം
ശിശിരവും മലരുപോൽ  
അത് പെയ്യും.. കുളിരും പോലെ
കാടും ഇലത്താളം കൊട്ടീ ..
കാറ്റിൽ പാടും കാംബോജിയും പോലെ
പാടും കാംബോജി പോലെ ...

ശ്രുതിചേരുമോ.. ശ്രുതിചേരുമോ
എന്റെ ഇടയ്ക്കതൻ നാദത്തിൽ ..
തരള തമ്പുരു ശ്രുതിചേരുമോ
നിന്റെ തമ്പുരു ശ്രുതിചേരുമോ...
ശ്രുതിചേരുമോ..
ശ്രുതിചേരുമോ.. ശ്രുതിചേരുമോ

 

Sruthi Cherumo Making Video HD | Film Kamboji | K J Yesudas | O N V Kurup | M Jayachandran