എന്നും നിന്നെ ഓർക്കാനായി

എന്നും നിന്നെ ഓർക്കാനായി ഉള്ളിൽ
എന്നോ പിറന്നൊരു വരിയോ
ഇന്നീ മഞ്ഞിൽ വീഴും പൊൻവെയിലിൽ
മിന്നി കിനാവായി കവിതേ
പ്രണയമെന്നൊരു പുലരൊളിയായ്
ഇലവിരിഞ്ഞ തരുനിരകളുമായി
അലിഞ്ഞു പാടുന്നൂ
വെറുതേ കേൾക്കുവാൻ ഹായ്
പതിയേ മൂളുവാൻ ഹായ്
ചേരാൻ മോഹമായി
ചേരാൻ മോഹമായി

കണ്ടു ഞാൻ ഇന്നൊരു മഞ്ഞുനീർ തുള്ളിയിൽ
പ്രഭാതമായി പ്രണയം
വന്നു ഞാൻ ഇന്നിതാ വർഷ സന്ധ്യാംബരം
തിരഞ്ഞു നിന്നരികിൽ
അരികിലായി ഞാൻ നിന്നേകാന്തമാകും ലോകം
പകരാതെ വയ്യന്നെത്മാവിലാളും ദാഹം

എന്നും നിന്നെ ഓർക്കാനായി ഉള്ളിൽ 
എന്നോ പിറന്നൊരു വരിയോ .ഓ. ഉം ..ഉം
ഹോ ..ഉം ..ഉം ..

നിന്നു ഞാൻ ഇന്നു നിൻ കണ്മുനത്തുമ്പിലായി
തിളങ്ങുവാനഴകേ
പൊൻവെയിൽ പീലിയാൽ തൊട്ടുഴിഞ്ഞീടുകീ
വിഷാദ വീണകളിൽ
അണയാതെ കാറ്റിൽ തെളിയേണമീ വെൺനാളം
അരുളുന്നു ഞാനെൻ കൈകൾ
നിൻ നേർക്കു മൂകം

എന്നും നിന്നെ ഓർക്കാനായി ഉള്ളിൽ
എന്നോ പിറന്നൊരു വരിയോ
ഇന്നീ മഞ്ഞിൽ വീഴും പൊൻവെയിലിൽ
മിന്നി കിനാവായി കവിതേ
പ്രണയമെന്നൊരു പുലരൊളിയായ്
ഇലവിരിഞ്ഞ തരുനിരകളുമായി
അലിഞ്ഞു പാടുന്നൂ
വെറുതേ കേൾക്കുവാൻ ഹായ്
പതിയേ മൂളുവാൻ ഹായ്
ചേരാൻ മോഹമായി
ചേരാൻ മോഹമായി മോഹമായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ennum ninne orkkanayi