പെട്ടെന്നങ്ങനെ വറ്റിത്തീർന്നൊരു
പെട്ടെന്നങ്ങനെ വറ്റിത്തീർന്നൊരു കുട്ടിക്കാലം..
ഒറ്റാലിലെ പരൽമീനെപ്പോലിട്ടു കൊരുക്കിയൊതുക്കാൻ
വയ്യാതുള്ളൊരു കാലം ....
അത് കെട്ടുംപൊട്ടിച്ചെട്ടുംപൊട്ടും തിരിയാതങ്ങിനെ കുത്തിച്ചാടി
പടവുകളൊത്തിക്കേറി കളിചിരി കൊത്തിക്കേറി
ഒത്തിരി ഓർമ്മകൾ തന്നു മറഞ്ഞേ പോയ്..
ഉം ..തുമ്പകൾ പൂത്തൊരു കാലം
ഉം..തുമ്പികൾ മിണ്ടിയ കാലം...
മിന്നാമിന്നികൾ ഞെക്കുവിളക്കായ് രാപ്പടവേറിയ കാലം ...
കുഞ്ഞുമഴത്തുള്ളീ.. ഞാനൊരു കുഞ്ഞുമഴത്തുള്ളീ..
കൂട്ടുമഴത്തുള്ളീ ..നീയെൻ കൂട്ടുമഴത്തുള്ളീ..
പച്ചപ്ളാവില പാൽക്കിണ്ണം ..
പൂഴിത്തരിമണലമൃതേത്ത് ..
പുല്ലുതടുക്കിൽ ഉണ്ടു നിറഞ്ഞത്
പിന്നെയൊരിക്കലുമറിയാതുള്ളൊരു
വാൽസല്യച്ചോറ്...
കുഞ്ഞുമഴത്തുള്ളീ നീയെൻ കൂട്ടുമഴത്തുള്ളീ
ഏതോ പുതുമഴപെരുമഴ വന്നിട്ടേതോ ചാലായ് പുഴയായ് കലരും
രണ്ടുവഴിക്കു പിരിഞ്ഞേ പോകും കണ്ടാലറിയാതാവും
രണ്ടുവഴിക്കു പിരിഞ്ഞേ പോകും കണ്ടാലറിയാതാവും
കണ്ടാലറിയാതാവും...
ആ...ആ...ആ...