ഇരുളിന്റെ ഇടനാഴി

ഇരുളിന്റെ ഇടനാഴി തന്നിൽ ഒരേകാന്ത
നിലവിളി മെല്ലെ പിടഞ്ഞുണർന്നൂ
മറുപടിയില്ലാത്ത മുജ്ജന്മദുഃഖങ്ങ
ളിരുവശം തോൾചേർന്നു വന്നണഞ്ഞൂ..
രുധിര നക്ഷത്രമേ.. പൊലിയുക നീ അന്ധ
ഹൃദയ സമുദ്രത്തിരപ്പരപ്പിൽ..
പൊഴിയുക നീ നിശാപുഷ്പമേ
നിശ്ശബ്ദ മറവികൾ തൻ നീലസാഗരത്തിൽ..
ഇവിടെ വെൺപ്രാവുകൾ ചിറകടിച്ചെത്തില്ല
വിരിയില്ല ശ്രീല വിഭാതതാരം..
ഇതു തമോഗർത്തം ഘനശ്യാമഭീകര നരകം
ഇതിൽ നീ പൊലിഞ്ഞുപോകേ..
പിറവികൊള്ളാത്ത ബഹിശ്‌ചരപ്രാണന്റെ
വിഫലത.. ചുമലേറ്റി ഞാൻ നടപ്പൂ
പഥികന്റെ ഏകാന്ത യാത്രയിൽ പിറകിലെ വ്യഥിതമാം
പദമുദ്ര മാഞ്ഞിടുന്നൂ...
നിഴലും പിരിഞ്ഞുപോയ്‌ ചിതയുടെ വെട്ടവും
കനലും പൊലിഞ്ഞു തമസ്സിലാണ്ടൂ..
പുന്നരകങ്ങളിൽ ചെന്നുവീഴും മുൻപീ .
പുൽത്തലപ്പിൽ തങ്ങി നിൽക്കയല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
irulinte idanazhi

Additional Info

Year: 
2014

അനുബന്ധവർത്തമാനം