മണിയിലഞ്ഞികൾ
മണിയിലഞ്ഞികൾ കസ്തൂരി പൂശുന്ന
മധുനിലാവിന്നരികെ കിടന്നു ഞാൻ..
ചാടുലമെൻ ശ്വാസവേഗത്തിനാലതിൻ
സുഖദനിദ്ര മുറിയ്ക്കാതെയന്തിയിൽ...
നെറുകയിൽ മഞ്ഞുത്തുള്ളികൾ ചൂടുന്ന
പുലരിയോടൊത്തു കുന്നിലെത്തിന്നലെ
ഹൃദയനാദത്തിനാൽ പോലുമവളുടെ
നടനലാസ്യം മുടക്കാതെയങ്ങനെ..
ഇടവമാസം മുറുക്കും കടുംതുടി
കുരവകേട്ടൊരു പെരുമഴപ്പായയിൽ...
ഒരു വിരൽ ഞൊടി കൊണ്ടുപോലും
രൗദ്രലയമിടയ്ക്ക് നിലച്ചനാദങ്ങളിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
maniyilanjikal