വീകം
കൊല ചെയ്യപ്പെട്ട രണ്ടു പേരുടെ പോസ്റ്റ്മോർട്ടം നടത്തിയ മൂന്ന് ഫോറൻസിക് ഇന്റേണീസ്, അവർക്കു ലഭിച്ച തെളിവിൻ്റെ പേരിൽ കൊലയാളിയുടെ നിഴലിലാകുന്നു.
Actors & Characters
Actors | Character |
---|---|
ഡോ കിരൺ | |
ഡോ കൃഷ്ണമൂർത്തി | |
രഞ്ജിനി വാരിയർ ഐ പി എസ് | |
സണ്ണി | |
മാർട്ടിൻ മാവുങ്കൽ | |
ഡോ തോമസ് | |
ഡോ കീർത്തി | |
അഡ്വക്കേറ്റ് ഇന്ദു | |
ഐ ജി വിജയകുമാർ | |
വാച്ച്മാൻ | |
മോർച്ചറി സ്റ്റാഫ് ജോണി | |
ഇൻസ്പെക്ടർ റാം | |
തട്ടാൻ ശശി |
Main Crew
കഥ സംഗ്രഹം
സർക്കാർ ആശുപത്രിയിലെ ഫോറൻസിക് ഡിപ്പാർട്ട്മെൻ്റിലെ PG ഇൻ്റേണീസാണ് കിരണും തോമസും കീർത്തിയും. അവരുടെ പ്രൊഫസറായ ഫോറൻസിക് സർജൻ ഡോ. കൃഷ്ണമൂർത്തി വളരെ കാർക്കശ്യക്കാരനാണ്. അതു കാരണമുള്ള ബുദ്ധിമുട്ടുകൾ മൂന്നു പേർക്കും , പ്രത്യേകിച്ച്, സ്വതവെ ഉഴപ്പനായ തോമസിന്, നേരിടേണ്ടി വരുന്നുണ്ട്.
SP രഞ്ജിനി വാര്യർ സർവീസിൽ നിന്ന് അവധിയെടുത്തിരിക്കുകയാണ്. ഭർത്താവ് ഹരിയെ ഒരു മാളിൽ വച്ച് അവർ തല്ലിയത് വാർത്തയായതിനെത്തുടർന്നാണ് അവർ ലീവിൽ പോകുന്നത്. ഭർത്താവിൽ നിന്ന് വിവാഹമോചനത്തിന് അവർ കേസ് ഫയൽ ചെയ്തിട്ടുമുണ്ട്.
സണ്ണി ഒരു ഫുഡ് ഡെലിവറി കമ്പനിയിൽ പുതുതായി ജോലിക്കു ചേർന്നതാണ്. ഫുഡ് ഡെലിവറിക്ക് കിരണും മറ്റും താമസിക്കുന്ന അപ്പാർട്ട്മെൻറ് കോംപ്ലക്സിലെത്തിയ അയാൾ അവിടെ രഹസ്യ നിരീക്ഷണം നടത്തുന്നു.
ഒരു രാത്രിയിൽ അപ്പാർട്ട്മെൻ്റ് കോംപ്ലക്സിലെത്തുന്ന സണ്ണി ഹരിയേയും അയാളുടെ സുഹൃത്തിനെയും കുത്തിക്കൊല്ലുന്നു. സ്ഥലത്തില്ലാത്ത കൃഷ്ണമൂർത്തി പോസ്റ്റ്മോർട്ടം തൻ്റെ ഇൻ്റേൺസിനെ ഏല്പിക്കുന്നു.
പോസ്റ്റ്മോർട്ടത്തിനിടെ ഒരു ശവശരീരത്തിൻ്റെ വായിൽ നിന്ന് ലഭിച്ച രക്തം പുരണ്ട മോതിരം തോമസ് പോക്കറ്റിൽ ഇടുന്നു. സണ്ണിയുടെ കൈ കൊല്ലപ്പെട്ടയാളുടെ വായിൽ കുടുങ്ങിയപ്പോൾ ഊരി വീണതാണത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മൂർത്തിക്ക് കിട്ടിയ ശേഷമാണ് തോമസ് അതിനെപ്പറ്റി ഓർക്കുന്നത്. ശവശരീരത്തിലെ മെറ്റീരിയൽ എവിഡൻസ് ഒളിപ്പിക്കുന്നത് കുറ്റകരമായതിനാൽ, തോമസ് അത് ചവറ്റുകുട്ടയിൽ കളയുന്നു.
ഇതിനിടെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്ന രഞ്ജിനി ഇരട്ടക്കൊലയുടെ അന്വേഷണം ഏറ്റെടുക്കുന്നു. അതേ സമയം തൻ്റെ മോതിരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സണ്ണി. ഫോറൻസിക് ഡിപ്പാർട്ട്മെൻറിലെ അറ്റൻഡറുടെ കൈയിൽ മോതിരമുണ്ടെന്ന് സംശയിക്കുന്ന അയാൾ അറ്റൻഡറെ ആക്രമിക്കുന്നു. അതറിയുന്ന രഞ്ജിനിയും ഇൻ്റേൺസും അതു കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു ക്ലീനിംഗ് തൊഴിലാളിയുടെ കൈയിൽ നിന്ന് കീർത്തിക്ക് മോതിരം കിട്ടുന്നു.
ഇൻ്റേൺസ് പരിചയപ്പെടുന്ന ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ജൂവലറികളിലുള്ള പരിചയം വച്ച് മോതിരം വാങ്ങിയ സണ്ണിയുടെ മുഴുവൻ വിവരങ്ങളും കണ്ടെത്തുന്നു. വാസ്തവത്തിൽ രഞ്ജിനി അയച്ച ഷാഡോ പൊലീസായിരുന്നു അയാൾ.
അതോടെ ഹരിയെ സണ്ണി കൊന്നതിൻ്റെ കാരണം രഞ്ജിനിക്ക് മനസ്സിലാവുന്നു.
Audio & Recording
ചമയം
Actors | Makeup Artist |
---|---|