ജി സുരേഷ് കുമാർ
തിരുവനന്തപുരം സ്വദേശിയായ ജി സുരേഷ് കുമാർ കോമേഴ്സിൽ ബിരുദം നേടിയതിനു ശേഷമാണ് സിനിമാരംഗത്തേയ്ക്കിറങ്ങുന്നത്. 1978 -ൽ തിരനോട്ടം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടാണ് അദ്ധേഹം തുടക്കം കുറിയ്ക്കുന്നത്. 1981 -ൽ തേനും വയമ്പും എന്ന സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി. 1982 -ൽ കൂലി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് സുരേഷ് കുമാർ സിനിമാനിർമ്മാണ രംഗത്ത് തുടക്കംകുറിച്ചു. തുടർന്ന് പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, രാക്കുയിലിൻ രാഗസദസ്സിൽ,വിഷ്ണുലോകം, ആറാം തമ്പുരാൻ, വാശി എന്നിവയുൾപ്പെടെ പതിനഞ്ചിലധികം ചിത്രങ്ങൾ നിർമ്മിച്ചു.
1981 -ൽ തേനും വയമ്പും എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് ജി സുരേഷ്കുമാർ അഭിനയരംഗത്തും തുടക്കമിട്ടു. തുടർന്ന് അയൽവാസി ഒരു ദരിദ്രവാസി, നമ്പർ 20 മദ്രാസ് മെയിൽ, രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മാമാങ്കം (2019), മരക്കാർ അറബിക്കടലിന്റെ സിംഹം, വാശി, 2018... തുടങ്ങി ഇരുപതിലധികം സിനിമകളിൽ അദ്ധേഹം അഭിനയിച്ചു.
പ്രശസ്ത അഭിനേത്രി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. രണ്ടു മക്കളാണ് അവർക്കുള്ളത്. സിനിമാ സഹസംവിധായികയായ രേവതി സുരേഷ്, പ്രശസ്ത സിനിമാ താരം കീർത്തി സുരേഷ്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
തേനും വയമ്പും | ജോസഫിന്റെ മകൻ | പി അശോക് കുമാർ | 1981 |
അയൽവാസി ഒരു ദരിദ്രവാസി | ഹോട്ടലിലെ കസ്റ്റമർ | പ്രിയദർശൻ | 1986 |
രാമലീല | സാഗർ നാഗപടം | അരുൺ ഗോപി | 2017 |
ഒരു കുപ്രസിദ്ധ പയ്യന് | ജഡ്ജി ജയദേവൻ | മധുപാൽ | 2018 |
മധുരരാജ | മിനിസ്റ്റർ കോശി | വൈശാഖ് | 2019 |
ഇരുപത്തിയൊന്നാം നൂറ്റാണ്ട് | ഈപ്പൻ കോശി | അരുൺ ഗോപി | 2019 |
മേരാ നാം ഷാജി | തോമസ് (നീതുവിൻ്റെ അപ്പൻ) | നാദിർഷാ | 2019 |
മാമാങ്കം (2019) | മാമാങ്കത്തിലെ കാര്യക്കാരൻ | എം പത്മകുമാർ | 2019 |
നാൻ പെറ്റ മകൻ | സജി പാലമേൽ | 2019 | |
ജാക്ക് & ഡാനിയൽ | ഡി ജി പി | എസ് എൽ പുരം ജയസൂര്യ | 2019 |
തി.മി.രം | ഡോക്ടർ ഫിലിപ്പ് | ശിവറാം മോനി | 2021 |
എല്ലാം ശരിയാകും | സുകുമാരൻ നായർ | ജിബു ജേക്കബ് | 2021 |
മരക്കാർ അറബിക്കടലിന്റെ സിംഹം | കൊച്ചി രാജ | പ്രിയദർശൻ | 2021 |
മേരീ ആവാസ് സുനോ | ഡോക്ടർ വേണുഗോപാൽ | പ്രജേഷ് സെൻ | 2022 |
വാശി | മാത്യു | വിഷ്ണു രാഘവ് | 2022 |
സി ബി ഐ 5 ദി ബ്രെയിൻ | മന്ത്രി അബ്ദുൽ സമദ് | കെ മധു | 2022 |
വീകം | ഐ ജി വിജയകുമാർ | സാഗർ ഹരി | 2022 |
2018 | അനൂപിൻ്റെ അച്ഛൻ | ജൂഡ് ആന്തണി ജോസഫ് | 2023 |
കോളാമ്പി | ടി കെ രാജീവ് കുമാർ | 2023 | |
ഹണ്ട് | ഷാജി കൈലാസ് | 2024 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
കൂലി | പി അശോക് കുമാർ | 1983 |
ഓടരുതമ്മാവാ ആളറിയാം | പ്രിയദർശൻ | 1984 |
പൂച്ചയ്ക്കൊരു മുക്കുത്തി | പ്രിയദർശൻ | 1984 |
അക്കരെ നിന്നൊരു മാരൻ | ഗിരീഷ് | 1985 |
അയൽവാസി ഒരു ദരിദ്രവാസി | പ്രിയദർശൻ | 1986 |
രാക്കുയിലിൻ രാഗസദസ്സിൽ | പ്രിയദർശൻ | 1986 |
ചരിത്രം | ജി എസ് വിജയൻ | 1989 |
വിഷ്ണുലോകം | കമൽ | 1991 |
ആറാം തമ്പുരാൻ | ഷാജി കൈലാസ് | 1997 |
മഹാസമുദ്രം | എസ് ജനാർദ്ദനൻ | 2006 |
ചട്ടക്കാരി | സന്തോഷ് സേതുമാധവൻ | 2012 |
മാച്ച് ബോക്സ് | ശിവറാം മോനി | 2017 |
വാശി | വിഷ്ണു രാഘവ് | 2022 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തേനും വയമ്പും | പി അശോക് കുമാർ | 1981 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സൗണ്ട് ഓഫ് ബൂട്ട് | ഷാജി കൈലാസ് | 2008 |
Edit History of ജി സുരേഷ് കുമാർ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
8 Jul 2023 - 11:52 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
8 Jul 2023 - 11:39 | Santhoshkumar K | |
7 May 2022 - 00:55 | anshadm | പുതിയ വിവരങ്ങൾ ചേർത്തു. |
23 Feb 2022 - 13:53 | Achinthya | |
15 Jan 2021 - 19:47 | admin | Comments opened |
27 Sep 2017 - 13:27 | Neeli | |
19 Oct 2014 - 03:50 | Kiranz | |
9 Oct 2014 - 00:26 | Achinthya | |
6 Mar 2012 - 10:27 | admin |