രാമലീല
രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കഥയാണ് ചിത്രം പറയുന്നത്. രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന രാഘവന്റെ മകനാണ് രാമനുണ്ണി. അച്ഛന്റെ രാഷ്ട്രീയ പാതകളെ പിന്തുടരുവാനൊന്നുമായിരുന്നില്ല രാമനുണ്ണിയുടെ തീരുമാനം. എന്നാല്‍ ആഗ്രഹിക്കുന്നപോലെയൊന്നുമല്ല, കാര്യങ്ങള്‍ നീങ്ങിയത്. അച്ഛന്റെ മരണമാണ് രാമനുണ്ണിയുടെ തീരുമാനങ്ങള്‍ മാറ്റിമറിച്ചത്. രാഘവന്റെ പാതയിലേക്കുതന്നെ രാമനുണ്ണിയും കടന്നുവന്നു. അതോടെ രൂപത്തിലും വേഷത്തിലും രാമനുണ്ണി വ്യത്യസ്തനായി ഒരു രാഷ്ട്രീയതന്ത്രജ്ഞനെപ്പോലെയായി രാമനുണ്ണിയുടെ നീക്കങ്ങള്‍. സ്വന്തം നിലനില്‍പ്പിനായി തട്ടകങ്ങള്‍ മാറിച്ചവിട്ടാനും മടിയില്ലായിരുന്നു. അമ്മ രാഗിണിയുടെ പ്രോത്സാഹനവും രാമനുണ്ണിക്ക് ലഭിച്ചു. ഒരു ഘട്ടത്തില്‍ ചില തിരിച്ചറിവുകള്‍ രാമനുണ്ണിക്കുണ്ടായി.
പുലിമുരുകൻറെ വൻവിജയത്തിന് ശേഷം മുളകുപ്പാടം ഫിലിംസ് നിർമ്മിച്ച ദിലീപ് നായകനായ 'രാമലീല'. സച്ചിയുടെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക.