സി ജെ കുഞ്ഞുകുഞ്ഞ്
CJ Kunjukunj
കൊച്ചി മുണ്ടംവേലി ചക്കാലയ്ക്കൽ ജേക്കബ്ബിന്റെ മകനായ കുഞ്ഞുകുഞ്ഞ് കുട്ടിക്കാലത്ത് തന്നെ നാടകരംഗത്തെത്തി. നിരവധി ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. രാമലീലയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പ്രശസ്ത നാടകനടൻ ആയിരുന്ന അദ്ദേഹം ദൈവം മരിച്ചു, വിത്ത്, രക്തചുംബനം, അരയൻകാവ്, ചെകുത്താൻ, വികാസം, ക്യാപ്റ്റൻ പൈലി തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തു. ഇതിനിടയിൽ പൊതുരംഗത്തെത്തി. യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി എന്നിവയിൽ പ്രവർത്തിച്ചു. ദീർഘകാലം കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി ആയിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2019 ഫെബ്രുവരി 23 ന് ഈ ലോകത്തോട് വിട പറഞ്ഞു.