ഇവിടെയിവിടെ
ഓ..
തകിട തകിട.. ധും താരാ..
തകിട തകിട.. ധും താരാ...
തകിട തകിട.. ധും താരാ
ഇവിടെയിവിടെ ഈ മണ്ണിൽ...
സമരചരിതമോരോന്നിൽ..
ഉയിരു ചിതറി വീണീടും..മഹിതമനുജരേ
അഖില ജനത മുന്നേറാൻ
സമതയിവിടെ വന്നീടാൻ...
കുരുതി ചിതറി വീണീടും സകല സഹജരേ
ജീവൻ ബലിയേകും.. രക്തസാക്ഷികൾ
ധീരം മൃതി തേടും.. രക്തസാക്ഷികൾ
തുടരുമീ ..വഴികളിൽ വിടരുമീ സ്മരണയിൽ
അനുദിനം സഹജരേ വന്ദനം..
(ഇവിടെയിവിടെ )
അന്യനു നന്മക്കായ് തന്നെ മറന്നൊരു...
പട പൊരുതും വീരരേ...
വിപ്ലവമെത്താനായ് ഒത്തിരി മോഹങ്ങൾ
പിഴുതെറിയും ധീരരേ...
സജലമീ... മിഴിയുമായ്
സിരയിലോ... കനലുമായ്..
തൊഴുതിടാമീ... നാടൊന്നായ്...
(ഇവിടെയിവിടെ )
മാനവ ദുഃഖത്തിൽ.. ജീവിത യുദ്ധത്തിൽ
തുണമരമാം.. തോഴരേ..
സ്മാരകമായേതോ.. കോണിലുറക്കാതെ
ഹൃദയമിതിൽ.. ചേർത്തിതാ
മൃതിയെഴാ... മനിതരേ നറുനിലാ.. തിരികളേ
ജനമിതാ കൈ കൂപ്പിടുന്നേ...
(ഇവിടെയിവിടെ )