രാധിക ശരത്കുമാർ
തമിഴ് സിനിമകളിലെ ഹാസ്യനടനായിരുന്ന എം ആർ രാധയുടെയും ഗീതയുടെയും മകളായി ജനിച്ചു. നടി നിരോഷ സഹോദരിയാണ്. 1978 -ൽ കിഴക്കെപോകും റെയിൽ എന്ന സിനിമയിൽ നായികയായാണ് രാധിക സിനിമയിലെത്തുന്നത്. തുടർന്ന് നൂറ്റി അൻപതിലധികം തമിഴ് സിനിമകളിലും നൂറോളം തെലുങ്കു സിനിമകളിലും അഭിനയിച്ചു. കൂടാതെ ഹിന്ദി, മലയാളം, കന്നഡ ചിത്രങ്ങളിലും രാധിക അഭിനയിച്ചിട്ടുണ്ട്.
1980 -ൽ നിറം മാറാത്ത പൂക്കൾ എന്ന ഡബ്ബിംഗ് സിനിമയിലൂടെയാണ് രാധിക മലയാളത്തിലെത്തുന്നത്. അതിനുശേഷം ഭാര്യയെ ആവശ്യമുണ്ട്, സ്വർണ്ണമെഡൽ, ജസ്റ്റിസ് രാജ , കൂടുംതേടി, മകൻ എന്റെ മകൻ, രാമലീല, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നിവയുൾപ്പെടെ പത്തിലധികം മലയാള ചിത്രങ്ങളിൽ രാധിക അഭിനയിച്ചിട്ടുണ്ട്. 1881 -ൽ മികച്ച നടിയ്ക്കുള്ള ആന്ധ്രാ സംസ്ഥാന അവാർഡും, 1986, 1987, 1990 വർഷങ്ങളിൽ മികച്ച നടിയ്ക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. നിർമ്മാതാവു കൂടിയായ രാധിക പത്തിലധികം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും രാധിക അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത തമിഴ് നടൻ ശരത്കുമാറിനെയാണ് രാധിക വിവാഹം ചെയ്തിരിയ്ക്കുന്നത്.