പ്രയാഗ റോസ് മാർട്ടിൻ
മലയാള ചലച്ചിത്ര നടി. 1995 മെയ് 18 ന് എറണാംകുളം ജില്ലയിലെ എളമക്കരയിൽ മാർട്ടിൻ പീറ്ററിന്റെയും ജിജി മാർട്ടിന്റെയും മകളായി ജനിച്ചു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഇഷ്ടമാണ് പക്ഷേ', 'മണിയൻപിള്ള അഥവാ മണിയൻപിള്ള' എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ ഇ ജെ പീറ്ററിന്റെ ചെറുമകൾ കൂടിയാണ് പ്രയാഗ മാർട്ടിൻ. എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്ക്കൂളിലായിരുന്നു പ്രയാഗയുടെ വിദ്യാഭ്യാസം. പിന്നീട് എറണാംകുളം സെന്റ് തെരേസാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേഷൻ സ്റ്റഡീസിൽ ബിരുദമെടുത്തു. അതിനുശേഷം ട്രാവൽ ആൻഡ് ടൂറിസത്തിൽ പി ജി കഴിഞ്ഞു. പ്രയാഗ റോസ് നർത്തകിയാണ്, ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങൾക്ക് മോഡലായതിലൂടെയാണ് പ്രയാഗ സിനിമയിലേയ്ക്കെത്തുന്നത്. സിനിമയിൽ ബാല നടിയായിട്ടായിരുന്നു അരങ്ങേറിയത്.
2009 ൽ സാഗർ ഏലിയാസ് ജാക്കി റീ ലോഡഡ് എന്ന മോഹൻലാൽ സിനിമയിലൂടെയായിരുന്നു തുടക്കം. 2012 ൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലും ചെറിയൊരു വേഷം ചെയ്തു. 2014 ൽ പിസാസ് എന്ന തമിഴ് ചിത്രത്തിൽ പ്രയാഗ നായികയായി. ആ വർഷം തന്നെ ഒരു മുറൈ വന്ത് പാർത്തായാ എന്ന സിനിമയിലൂടെ മലയാളത്തിലും പ്രയാഗ നായികയായി അഭിനയിച്ചു. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ, രാമലീല, ഒരു പഴയ ബോംബുകഥ.. എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ പ്രയാഗ റോസ് മാർട്ടിൻ അഭിനയിച്ചു.
അവാർഡുകൾ-
2017- Vanitha Film Awards- Best New Face Female
2017- Jaycey Foundation- Special Jury
2018- Asianet Film Awards- Most Popular Actress