വിഷ്ണുലോകം
പ്രതാപവർമ്മത്തമ്പുരാന്റെ തടവിലായ സാവിത്രിക്കുട്ടിയും സർക്കസുകാരനായ ശങ്കുണ്ണിയും പ്രണയവും അത് സഫലീകരിക്കാൻ ശങ്കുണ്ണി നടത്തുന്ന ശ്രമങ്ങളും.
Actors & Characters
Actors | Character |
---|---|
ശങ്കു | |
പ്രതാപവർമ്മ | |
കസ്തൂരി | |
സാവിത്രി | |
ഉണ്ണിമാമ | |
അച്യുതൻ നായർ | |
ഗോവിന്ദനാശാൻ | |
ഭവാനിയമ്മ | |
Main Crew
കഥ സംഗ്രഹം
ഗോവിന്ദൻ ആശാൻ തന്റെ കൂട്ടാളികളുമായി തെരുവ് സർക്കസിന്റെ ഭാഗമായി ഒരു ഗ്രാമത്തിലെത്തുന്നു.സർക്കസിൽ അവരുടെ പ്രധാന അവതാരകനായ ശങ്കുണ്ണി പിന്നീടാണ് അവിടെ എത്തുന്നത്. ശങ്കുണ്ണി ആ ഗ്രാമത്തിൽ വച്ച് പലരെയും കാണുന്നു.സാവിത്രിക്കുട്ടി എന്ന പെൺകുട്ടിയെ കണ്ട ശങ്കുണ്ണി അവളെപ്പറ്റി കൂടുതൽ അറിയുന്നു. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ചു പോയ അവളെ എല്ലാവരും ശപിക്കപ്പെട്ടവളായി കരുതിയിരുന്നു.തറവാട്ടിൽ എന്ത് അനിഷ്ടസംഭവങ്ങൾ നടന്നാലും അത് സാവിത്രിക്കുട്ടി കാരണമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു.സാവിത്രിയുടെ വീട്ടുകാർക്ക് പ്രതാപവർമ്മയോട് കടബാധ്യതയുള്ളതിനാൽ അവളുടെ തറവാട് പ്രതാപവർമ്മയുടെ അധീനതയിലായി. സാവിത്രിയെ മോഹിച്ച പ്രതാപവർമ്മ അവളെ മാനസികമായി പീഡിപ്പിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.തന്റെ വിധിയോർത്ത് സാവിത്രിക്കുട്ടി എന്നും കണ്ണീർ വാർത്തു.
സാവിത്രിക്കുട്ടിയോട് ഇഷ്ടം തോന്നിയ ശങ്കുണ്ണി ഒരിക്കലും പ്രതാപവർമ്മയുടെ മുന്നിൽ കീഴടങ്ങരുതെന്ന് സാവിത്രിക്കുട്ടിയോട് ആവശ്യപ്പെടുന്നു. പ്രതാപവർമയെ ശങ്കുണ്ണി ഭീഷണിപ്പെടുത്തിയതോടെ പ്രതാപവർമ്മയുടെ ആളുകൾ ഗോവിന്ദൻ ആശാനെയും മർദ്ദിക്കുകയും അവർ വേറെ സ്ഥലത്തേക്ക് പോകാൻ തീരുമാനിക്കുകയും ചെയ്തു.ശങ്കുണ്ണി മാത്രം സാവിത്രിക്കുട്ടിയെ കൊണ്ടുപോകാനായി കാത്തുനിന്നു.പക്ഷെ പ്രതാപവർമ്മയുടെ ആളുകൾ ശങ്കുണ്ണിയെ മർദിക്കുകയും സാവിത്രിക്കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു.