കസ്തൂരി എന്റെ കസ്തൂരി

കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി (കസ്തൂരി...)

ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ
കോമളകവിളിലെ ചോപ്പിൽ കാട്ടു തക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാര വാക്കിൽ മയങ്ങി നൂറു
മുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീ വരും നേരമാ കൈകളിൽ
പച്ചകുത്തു  പോലെ ചേർന്നുറങ്ങണം
നീ കുളിരു കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടണിഞ്ഞ് (കസ്തൂരി...)

ചെമ്പനീർപ്പൂവായ് വിരിഞ്ഞാൽ മഞ്ഞു തുള്ളിയായ് നിന്നിൽ ഞാൻ വീഴും
കുഴലുമായ് പന്തലിൽ വന്നാൽ തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ പൂമാല  പോലെ ഞാൻ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ പൂമണം പോലെ നിന്നെ മൂടും
നീ പട്ടുടുത്ത് പൊട്ടു തൊട്ട്  മുത്തുമാലയിട്ടൊരുങ്ങി (കസ്തൂരി...)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kasthoori Ente Kasthoori

Additional Info

അനുബന്ധവർത്തമാനം