ആദ്യവസന്തമേ - M

ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായ് നിറയുമോ
ആദ്യവർഷമേ തളിരില തുമ്പിൽ
ഒരു മോഹബിന്ദുവായ് കൊഴിയുമോ
ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായ് നിറയുമോ

ഏഴഴകുള്ളൊരു വാർമയിൽപേടതൻ
സൗഹൃദ പീലികളോടെ
മേഘപടം തീർത്ത വെണ്ണിലാ
കുമ്പിളിൽ
സാന്ത്വന നാളങ്ങളോടെ
ഇതിലേ വരുമോ....
ഇതിലേ വരുമോ....
രാവിന്റെ കവിളിലെ മിഴിനീർപൂവുകൾ
പാരിജാതങ്ങളായ് മാറാൻ
ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായ് നിറയുമോ

പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു
വൈഡൂര്യ രേണുവെ പോലെ
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ
മംഗള ചാരുതയേകാൻ
ഇതിലെ വരുമോ....
ഇതിലേ വരുമോ....
അണയുമീ ദീപത്തിൻ കാണാംഗുരങ്ങളിൽ
സ്നേഹതന്തുക്കളായ് അലിയാൻ

ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായ് നിറയുമോ
ആദ്യവർഷമേ തളിരില തുമ്പിൽ
ഒരു മോഹബിന്ദുവായ് കൊഴിയുമോ

Aadhya vasanthame... ആദ്യവസന്തമേ... (Rekha JP) Requested by Sunil muther