സൂര്യ
Surya
തെന്നിന്ത്യൻ ചലച്ചിത്ര താരം. തമിഴ് നാട്ടിലാണ് സൂര്യ ജനിച്ചത്. 1981-ൽ മലയാള ചിത്രമായ പറങ്കിമല - യിലൂടെയാണ് സൂര്യ അഭിനയ രംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് നാല്പതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മീനമാസത്തിലെ സൂര്യൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ആദാമിന്റെ വാരിയെല്ല്. സമാന്തരം തുടങ്ങിയ മികച്ച മലയാള ചിത്രങ്ങളിൽ സൂര്യ നല്ല പ്രകടനം കാഴ്ച്ചവെച്ചു. മലയാളം കൂടാതെ മുപ്പതിലധികം തമിഴ് സിനിമകളിലും സൂര്യ അഭിനയിച്ചിട്ടുണ്ട്.