ഷീലു എബ്രഹാം
Sheelu Abraham
1987 ഓഗസ്റ്റ് 21 ന് കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് ജനിച്ചു. വിവാഹിതയായതിനുശേഷമാണ് ഷീലു അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഭർത്താവും സിനിമാ നിർമ്മാതാവുമായ എബ്രഹാം മാത്യു നിർമ്മിച്ച വീപ്പിങ്ങ് ബോയ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം മംഗ്ളീഷ്, ഷീ ടാക്സി,കനൽ, ആടുപുലിയാട്ടം, പുത്തൻപണം, സ്റ്റാർ എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2022 -ൽ വീകം എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ഷീലു എബ്രഹാം സിനിമാനിർമ്മാണവും ആരംഭിച്ചു.
ഷീലു എബ്രഹാം - എബ്രഹാം മാത്യു ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. അവരുടെ പേരുകൾ ചെൽസിയ, നൈലി.