സംഗീത് ജോയ്

Sangeeth Joy

1994 മാർച്ച് 25- ന് ആലപ്പുഴ ജില്ലയിലെ അർത്തുങ്കലിൽ ജോയിയുടെയും മറിയാമ്മ ജോയിയുടെയും മകനായി ജനിച്ചു. പള്ളിപ്പുറം, ചേർത്തല, കൊച്ചി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ചെറിയ പരസ്യങ്ങളും ഷോർട്ട് ഫിലിമുകളും ചെയ്തുകൊണ്ടാണ് സംഗീത് തന്റെ കരിയരിന് തുടക്കമിടുന്നത്.

സംഗീത് ജോയുടെ ആദ്യ സിനിമ 2014-ൽ ഇറങ്ങിയ ഒരു മുറൈ വന്ത് പാർത്തായാ എന്ന ചിത്രമായിരുന്നു. അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു തുടക്കം. അതിനു ശേഷം. ഒരു കുട്ടനാടൻ ബ്ലോഗ്, ഈ മ യൗ എന്നീ ചിത്രങ്ങളുൾപ്പെടെ പത്തോളം ചിത്രങ്ങളിൽ സഹ സംവിധായകനും, സംവിധാന സഹായിയുമൊക്കെയായി സംഗീത് ജോയ് പ്രവർത്തിച്ചു.