ഡെയിൻ ഡേവിസ്
ഡേവിസിന്റെയും റോസ് മോളുടെയും മകളായി തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ ജനിച്ചു. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുള്ള ഡെയിൻ ഡേവിസ് ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2016 ൽ കോമഡി സർക്കസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ വിജയിയായിക്കൊണ്ടാണ് ഡെയിൻ തന്റെ കലാജീവിതത്തിന് തുടക്കംകുറിയ്ക്കുന്നത്. അതിനുശേഷം നായിക നായകൻ, സൂര്യ സൂപ്പർ സിംഗർ എന്നീ റിയാലിറ്റി ഷോകളിൽ അവതാരകനായി.
2017 ൽ ഇ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഡെയിൻ ഡേവിസ് ചലച്ചിത്രാഭിനയ രംഗത്തേയ്ക്കെത്തുന്നത്.തുടർന്ന് കുട്ടൻപിള്ളയുടെ ശിവരാത്രി, പ്രേതം 2, ഒറ്റക്കൊരു കാമുകൻ എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. മഴവിൽ മനോരമയിലെ ഉടൻ പണം റിയാലിറ്റി ഷോ സീസൻ 3 യിൽ മീനാക്ഷിയോടൊപ്പം സഹ അവതാരകനായതോടെയാണ് ഡെയിൻ ഡേവിസ് പ്രശസ്തിയിലേയ്ക്കുയർന്നത്. ഉടൻപണം സീസൺ 4 ലും ഡെയിൻ മീനാക്ഷിയോടൊപ്പം അവതാരകനായി തുടരുന്നു.
ഡെയിൻ ഡേവിസ് - Facebook