ജസ്റ്റിൻ മാത്യു

Justin Mathew
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ് ജസ്റ്റിൻ. 1994 നവംബർ 14ന്  മാത്തുക്കുട്ടി കുര്യാക്കോസിന്റെയും ബെന്നി മാത്യുവിന്റെയും മകനായി ജനനം. പൊൻകുന്നം ഏദൻ പബ്ലിക് സ്കൂൾ, സാന്ത മരിയ പബ്ലിക് സ്കൂൾ കൂരോപ്പട എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസവും തുരുത്തിക്കാട് ബിഷപ്പ് അബ്രഹാം മെമ്മോറിയൽ കോളേജിൽ നിന്ന് ബീകോമിൽ ബിരുദവും പൂർത്തിയാക്കി. തുടർന്ന് ‌ചെറുപുങ്കൽ ബിവിഎം  ഹോളി ക്രോസ് കോളേജിൽ നിന്ന് എംകോമും കരസ്ഥമാക്കി. മലയാളത്തിലെ മിക്ക എഴുത്തുകാരുടെയും കഥകളും തിരക്കഥകളും വായിച്ചാണ് സിനിമയിലേക്ക് ആകർഷിതനാവുന്നത്. 

യെസ്, കാനായിലെ മദ്യപാനികൾ എന്നീ രണ്ട് ഷോർട് ഫിലിമുകൾ എഴുതിയിട്ടുള്ള ജസ്റ്റിന്  സംവിധായകൻ ബേസിലുമായുള്ള പരിചയമാണ് ആദ്യ ചിത്രമായ മിന്നൽ മുരളിയിലെ സഹ എഴുത്തുകാരനായി മാറാൻ അവസരമായത്. അരുൺ അനിരുദ്ധനൊപ്പം ജസ്റ്റിനും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണമെന്നിവ ഒരുക്കിയത്.