പെണ്ണെ പെണ്ണെ പെൺകിടാത്തി

ഹെ പെണ്ണെ പെണ്ണേ പെൺകിടാത്തി
ചോന്നു പരക്കും പൂപ്പരത്തി
എന്തെടി നിന്റെ കണ്ണു കലങ്ങാൻ
ലോയിമലോയോയെ
ഓ പാട്ടും പാടി പറണതക്കം
പെണ്ണെ നിന്നെ കൊണ്ടിരുത്താൻ
കാഞ്ചനക്കൂട് കെട്ടണതാരടീ
ലോയിമലോയോയെ...

ഉലകെ ഉലകെ അഴലിൻ ചിമിഴെ.
എവിടെ എൻ ചിറക്..എവിടെൻ കനവ്..
ലോയി ലോയിയെ ലോയിമ ലോയിയേ
ലോയി ലോയിയെ ലോയിമ ലോയിയേ
ലോയി ലോയിയെ ലോയിമ ലോയിയേ
ലോയിയേ ചിങ്കിമ ചിങ്കവരെ

ഏയ്‌ നാടു വെറുക്കണ്‌ നിന്നെ
പാടെ മടുക്കണ് നിന്നെ...
ലോയി ലോയിയെ ലോയിമ
ലോയിയേ..ചിങ്കിമേ ചിങ്കവരെ
നാരി നടിച്ചിടാമെന്നും
നാരക മരം നാട്ടിടാമെന്നും
പ്രാകി പുലമ്പണതെന്തേ
ലോയിമാ ലോയോയെ..

ആ ചിങ്കിമി ചിങ്കിമി ചിങ്കിമി
ചിങ്കിമിചിങ്കിമി ചിങ്കവരെ
ആ ചിങ്കിമി ചിങ്കിമി ചിങ്കിമി
ചിങ്കിമി ചിങ്കിമി ചിങ്കവരെ...
എരിയുന്നേ നീറുന്നീ ചിതപോലെന്നാലും
കരിയുന്നെ വീഴുന്നേ ഇല പോലെന്നാലും
ഉയരാനായി ഈ മണ്ണിൽ
മുളപൊന്തുന്നുള്ളം ഇനി വീണ്ടും
പിറ കൊള്ളാൻ തിരയുന്നെ ജന്മം
അമ്പയ്‌ കൊള്ളും നോക്കുകൾ
ശലഭങ്ങളായി മാറവേ..
തൂവൽ പോലും എന്നിലെ
​​​​​​​ഭാരങ്ങളായിതീരവേ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Penne penne penkidathi