എന്താണിത് എങ്ങോട്ടിത്

എന്താണിത് എങ്ങോട്ടിത്..
ആരാണിവൻ ആരാരിവർ..
എന്താണിത് എങ്ങോട്ടിത്..
ആരാണിവൻ ആരാരിവർ..
അഴിയാകെട്ടാണ് അറിയാ പോക്കാണ്.
വീടും വിട്ടേതോ ദൂരെ പോകുന്നെ..
അഴിയാകെട്ടാണ് അറിയാ പോക്കാണ്.
വീടും വിട്ടേതോ ദൂരെ പോകുന്നെ..

കണ്ണ് നിറച്ചൊന്ന് കണ്ടില്ല
മിണ്ടി പറഞ്ഞു തുടങ്ങില്ല
കണ്ണ് നിറച്ചൊന്ന് കണ്ടില്ല
മിണ്ടി പറഞ്ഞു തുടങ്ങില്ല
മൂത്തോരു ചൊല്ലുന്ന കേട്ടീട്ട്..
മണ്ട കുനിച്ചു കൊടുത്തില്ലേ
മൂത്തോരു ചൊല്ലുന്ന കേട്ടീട്ട്..
മണ്ട കുനിച്ചു കൊടുത്തില്ലേ..
വന്നെത്തിയെങ്ങാണിത്.ആ വന്നെത്തിയെങ്ങാണിത്..
പറഞ്ഞു താ...(എന്താണിത്)

ആളു കൂടണ നേരത്തും
വാടി നിക്കണതൊറ്റയ്ക്ക്..
ആളു കൂടണ നേരത്തും
വാടി നിക്കണതൊറ്റയ്ക്ക്....
ആരോളിഞ്ഞൊന്നു നോക്കിയും
വാരി വീശണം പുഞ്ചിരി...
ആരോളിഞ്ഞൊന്നു നോക്കിയും
വാരി വീശണം പുഞ്ചിരി...
മുന്നോട്ടേക്കെന്തൊക്കെയാ..ആ
മുന്നോട്ടേക്കെന്തൊക്കെയാ...
അറിയുമോ....(എന്താണിത്)

പുതിയ ലോകത്ത് പലതും തെറ്റുന്നേ
പതിയെ എല്ലാമേ പതിവായ് മാറുന്നേ...
പുതിയ ലോകത്ത് പലതും തെറ്റുന്നേ
പതിയെ എല്ലാമേ പതിവായ് മാറുന്നേ...
കേട്ടറിഞ്ഞു പഠിക്കേണം..
കണ്ടറിഞ്ഞങ്ങു ചെയ്യേണം..
കേട്ടറിഞ്ഞു പഠിക്കേണം..
കണ്ടറിഞ്ഞങ്ങു ചെയ്യേണം..(2)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Enthanithu engottithu