ദർശന രാജേന്ദ്രൻ

Darshana Rajendran
ആലപിച്ച ഗാനങ്ങൾ: 4

മലയാള ചലച്ചിത്ര നടി. രാജേന്ദ്രന്റെയും നീരജയുടെയും മകളായി കൊച്ചിയിൽ ജനിച്ചു. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ നിന്നും ഫിനാൻഷ്യൽ എക്കണോമിക്സിൽ ദർശന ബിരുദം നേടിയിട്ടുണ്ട്. പഠനത്തിനു ശേഷം ചെന്നൈയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് നാടക വേദികളുമായി ബന്ധപ്പെടുന്നത്. നാടകങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയ ദർശന പിന്നീട് മുഴുനീള വേഷങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.

ജോലി രാജിവെച്ച് ദർശന മുഴുവൻ സമയ നാടക പ്രവർത്തകയായി മാറി. 2014 ൽ ജോൺപോൾ വാതിൽ തുറക്കുന്നു എന്ന സിനിമയിലൂടെയാണ് ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2017 ൽ മായാനദിയിലെ വേഷത്തോടെ ശ്രദ്ധിയ്ക്കപ്പെട്ടു. മായാനദിയിൽ ഒരു ഗാനവും ദർശന ആലപിച്ചു. 2020 ൽ സീ യു സൂൺ എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. 2018 ൽ ഇരുമ്പു തിരൈ എന്ന തമിഴ് സിനിമയിൽ വിശാലിന്റെ സഹോദരിയായി അഭിനയിച്ചു. മലയാളത്തിലും തമിഴിലുമായി പതിനഞ്ചോളം സിനിമകളിൽ ദർശന രാജേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.