കാട്ടുനീരിൻ ചാലിലായി

കാട്ടുനീരിൻ ചാലിലായ്
കണ്ടിരുന്ന കാലത്ത്
നീയെറിഞ്ഞ മാങ്ങയോട്
കൂട്ട് വന്നൊ നീയും

തവള പാടും കണ്ടത്തിൻ..
ചേറിലൊട്ടിയ പുരയിലേക്ക്
മഞ്ഞളിലയാൽ മാടി
വിളിച്ചത് നീയാണല്ലേ..

താപ്പിടിതപ്പും കുഞ്ഞിയോളെ
ഓതി തട്ടി മാറ്റുമ്പോള്
താപ്പിടിതപ്പും കുഞ്ഞിയോളെ
ഓതി തട്ടി മാറ്റുമ്പോള്
കുറുകെ വന്നാ ഭംഗി
തന്നത് നീയാണല്ലേ...
നീയാണല്ലേ...

കാട്ടുനീരിൻ ചാലിലായ്
കണ്ടിരുന്ന കാലത്ത്
നീയെറിഞ്ഞ മാങ്ങയോട്
കൂട്ട് വന്നൊ നീയും

ചിതല് പോലെ ഒപ്പരമങ്ങനെ
ചുറ്റി വരിഞ്ഞ് നിൽക്കുമ്പോൾ
ചിതല് പോലെ ഒപ്പരമങ്ങനെ
ചുറ്റി വരിഞ്ഞ് നിൽക്കുമ്പോൾ
ഓളത്തിനൊപ്പം താളത്തിനൊപ്പം..
ദൂരേക്കൊഴുകില്ലേ നീ..
ദൂരേക്കൊഴുകില്ലേ നീ..

കാട്ടുനീരിൻ ചാലിലായ്
കണ്ടിരുന്ന കാലത്ത്
നീയെറിഞ്ഞ മാങ്ങയോട്
കൂട്ട് വന്നൊ നീയും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kattuneerin chalilayi

Additional Info

Year: 
2021
Orchestra: 

അനുബന്ധവർത്തമാനം