കുട്ടന് പൊട്ടന്റെ ശാപം
കുട്ടന്ന് പൊട്ടന്റെ ശാപം
കൂട്ടിന്നു കിളികളുടെ ദോഷം
പാമ്പിൻ ചിതൽപുറ്റ് ചുട്ട്
പാമ്പിനെ കത്തിച്ചു തിന്ന്
ഇണ ചേർന്ന കിളികളെ
കളി പറഞ്ഞമ്പെയ്ത
കുട്ടന്ന് പൊട്ടന്റെ ശാപം
കൂട്ടിന്നു കിളികളുടെ ദോഷം
പടപൊരുതി പടവുകൾ
പാകിയ മനുഷ്യർക്കു
ശാപം ജ്വലിക്കുന്നു
ശോകം പരക്കുന്നു
കുത്തിക്കുലംകുത്തിയോടി
കട്ടിക്കടുംകട്ടിയായി
കരയുന്നു കുട്ടൻ
കുട്ടൻ പറന്നിടം
കെട്ടു പോയി
കുട്ടൻ ഇരുന്നിടം
ചത്തു പോയി
കുട്ടൻ കലക്കി കുടിക്കുന്ന മോരിലേക്കാരോ
വിഷം പകർത്തി
പൊട്ടനാണെന്നു ഞാൻ
സംശയിച്ചു
പൊട്ടന്റെയുള്ളിൽ മൃതിയില്ല
ചതിവില്ല
പൊട്ടന്റെയുള്ളിൽ മൃതിയില്ല
ചതിവില്ല
നേരിനാൽ നിഷ്‌ക്കളങ്കൻ
പോരിനോ പാതി ശക്തൻ
കുട്ടൻ മരിക്കില്ല
പൊട്ടൻ ചതിക്കില്ല
എങ്കിലും വിഷം തിന്ന
മർത്യന്റെ വേദനകൾ
മായ്ക്കുവാൻ കുട്ടനെ കൂട്ടുള്ളു
കുട്ടനെ കൂട്ടുള്ളു
പൊട്ടന്റെയുള്ളിൽ മൃതിയില്ല
ചതിവില്ല..
നേരിനാൽ നിഷ്‌ക്കളങ്കൻ
പോരിനോ പാതി ശക്തൻ
കുട്ടൻ മരിക്കില്ല
പൊട്ടൻ ചതിക്കില്ല
എങ്കിലും വിഷം തിന്ന
മർത്യന്റെ വേദനകൾ
മായ്ക്കുവാൻ കുട്ടനെ കിട്ടുള്ളൂ
കുട്ടനെ കൂട്ടുള്ളു
കുട്ടനെ കൂട്ടുള്ളു