മഞ്ജു പിള്ള

Manju Pillai

മലയാള ചലച്ചിത്ര നടി. 1975- മെയിൽ  തിരുവനന്തപുരത്ത് ജനിച്ചു. പ്രശസ്ത ചലച്ചിത്ര നടൻ എസ് പി പിള്ളയുടെ കൊച്ചുമകളാണ് മഞ്ജു പിള്ള. 1991- ൽ തത്തമ്മേ പൂച്ച പൂച്ച  എന്ന ടെലിഫിലിമിലാണ് ആദ്യമായി മഞ്ജു പിള്ള അഭിനയിക്കുന്നത്. സത്യവും മിഥ്യയും  ആയിരുന്നു മഞ്ജുവിന്റെ ആദ്യത്തെ സീരിയൽ. തുടർന്ന് വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. 2000 - 2001 കാലത്ത് ദേവരഞ്ജിനി, സേതുവിന്റെ കഥകൾ  എന്നീ സീരിയലുകളുടെ അഭിനയത്തിന് മികച്ച സപ്പോർട്ടിംഗ് ആക്ട്രസ്സിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. 2002- ൽ സുന്ദരന്മാരും സുന്ദരികളും  എന്ന സീരിയലിലെ അഭിനയത്തിന് വീണ്ടും മികച്ച സപ്പോർട്ടിംഗ് ആക്ട്രസ്സിനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരം ലഭിച്ചു.

മഞ്ജു പിള്ള 1992- ലാണ് സിനിമയിൽ അഭിനയിയ്ക്കുന്നത്. ശബരിമലയിൽ തങ്ക സൂര്യോദയം   ആയിരുന്നു മഞ്ജുവിന്റെ ആദ്യ ചിത്രം. തുടർന്ന് അൻപതോളം സിനിമകളീൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചു. അഭിനയച്ച വേഷങ്ങളിൽ ഭൂരിഭാഗവും കോമഡി റോളുകളായിരുന്നു. കമലഹസനോടൊപ്പം Manmadhan Ambu എന്ന തമിഴ് ചിത്രത്തിലും മഞ്ജു പിള്ള അഭിനയിച്ചിട്ടുണ്ട്. 

മഞ്ജു പിള്ള വിവാഹം ചെയ്തത് സിനിമാ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിനെയായിരുന്നു. അവർക്ക് ഒരു മകളാണുള്ളത്. പേര് ദയ സുജിത്ത്