ചുണ്ടെലി

S Dnem Rozhden'ya Tebya
S Dnem Rozhden'ya Tebya
S Dnem Rozhden'ya Rumi
S Dnem Rozhden'ya Tebya

ചുണ്ടെലി ചുരുണ്ടെലി ചുണ്ടുമ്മെ ചുവന്നെലി
കാലത്ത് കീശ കരണ്ടൊരെലി
ആ ഉരുണ്ടെലി മുരണ്ടെലി ചരുവത്തെ കരണ്ടെലി
ചേലൊത്ത മീശ നുണഞ്ഞൊരെലി
പന്നികണക്കൊരു പൊണ്ണനെലി
കണി കാണണ വെള്ളരി കമ്മിയെലി
പത്തിരിയിത്തിരി തട്ടിയെലി
കരിവീട്ടീടെ കട്ടിലു വെട്ടിയെലി
ആഹാ ചുണ്ടെലി ചുരുണ്ടെലി ചുണ്ടുമ്മെ ചുവന്നെലി
കാലത്ത് കീശ കരണ്ടൊരെലി

സുമറാനായി സുന്ദരനായി കിഴക്കൊരുത്തൻ
സുബഹിക്കു സുൽത്താനായിട്ടുദിച്ചൊരുത്തൻ
നാടെല്ലാം വെള്ളിവെളിച്ചം ചൊരിഞ്ഞൊരുത്തൻ
രാവെല്ലാം രാജാവായി ഞെളിഞ്ഞൊരുത്തൻ
മിന്നണ മൊഞ്ചതു മാനത്താണേ എണ്ണാനൊക്കില്ലെന്നാണേ
മാറില്ലിതു മായുകയില്ലാ വാടാത്തൊരു പൂവാണേ
ദുനിയാവിതു വിളങ്ങണ് തിളങ്ങണ് 
മിനുങ്ങണ് കനവുകള്

സുമറാനായി സുന്ദരനായി കിഴക്കൊരുത്തൻ
സുബഹിക്കു സുൽത്താനായിട്ടുദിച്ചൊരുത്തൻ

കൂട്ടിനായി കാത്തിരുന്നേ കാവലാണു നീ
കൂരിരുട്ടുനീക്കിടുന്നീ സൂര്യനാണു നീ
നീയാണെൻ അമ്പിളിവെട്ടം
നീയാണെൻ മാനം മൊത്തം
എന്നെന്നും റൂഹിൽ വിരിയും നീയാണെൻ പൂക്കാലം
നീയെന്റെ ഈദല്ലേ ജന്നത്തിൽ ഊദല്ലേ
നീയെന്നില് ഇശലായൊഴുകണ് 
ഇരവുകൾ പകലുകള്

സുമറാനായി സുന്ദരനായി കിഴക്കൊരുത്തൻ
സുബഹിക്കു സുൽത്താനായിട്ടുദിച്ചൊരുത്തൻ
നാടെല്ലാം വെള്ളിവെളിച്ചം ചൊരിഞ്ഞൊരുത്തൻ
രാവെല്ലാം രാജാവായി ഞെളിഞ്ഞൊരുത്തൻ
മിന്നണ മൊഞ്ചതു മാനത്താണേ എണ്ണാനൊക്കില്ലെന്നാണേ
മാറില്ലിതു മായുകയില്ലാ വാടാത്തൊരു പൂവാണേ
ദുനിയാവിതു വിളങ്ങണ് തിളങ്ങണ് 
മിനുങ്ങണ് കനവുകള്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chundeli

Additional Info

Year: 
2020