യാസ്മിന അലിദൊദോവ

Yasmina Alidodova

യാസ്മിന അലിദൊദോവ ദുബായിൽ നിന്നുള്ള ഗായികയും അഭിനേത്രിയും മോഡലുമാണ്. കുട്ടിക്കാലം മുതൽ തന്നെ സ്റ്റാർ ഷോകളിലും സംഗീത വേദികളിലും സജീവമായ യാസ്മിന ലാൽജോസ് സംവിധാനം ചെയ്ത സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മ്യാവൂ എന്ന സിനിമയിൽ സുപ്രധാന വേഷം അവതരിപ്പിച്ചിരുന്നു.  തജികിസ്താൻ സ്വദേശികളായ യാസ്മിനയുടെ കുടുംബം ഏറെ വർഷങ്ങളായി ദുബായിൽ ആണ് താമസം.  ഗായികയായും യാസ്മിനയുടെ പേരു മാവ്യൂവിന്റെ ക്രെഡിറ്റ് ‌ലിസ്റ്റിലുണ്ട്. അതിലെ ചുണ്ടെലി എന്ന് തുടങ്ങുന്ന പാട്ടിന്റെ തുടക്കം യാസ്മിനയായിരുന്നു ആലപിച്ചിരുന്നത്.

യാസ്മിനയുടെ ഫേസ്ബുക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം പേജ്