ഹിജാബി

ഓനാ ഹിജാബിയെ കിനാവ് കണ്ട് 
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട് 

ഓനാ ഹിജാബിയെ കിനാവ് കണ്ട് 
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട് 
മരുഭൂവിൽ എന്തോരം 
എന്തോരം എന്തോരം 
മലബാറിൽ പൂക്കണ പൂവ് കണ്ട് 

ഓനാ ഹിജാബിയെ കിനാവ് കണ്ട് 
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട് 

ഒറ്റയ്ക്കിരിക്കുമ്പൊ പറ്റയ്ക്കിരുന്നോള്
നെറ്റിത്തടം മൊത്തം മുത്തിത്തരുന്നോള് 
മുറ്റത്തിരിക്കുമ്പൊ ചുറ്റിത്തിരിഞ്ഞൊള് 
പൊട്ടിച്ചിരിച്ചപ്പൊ തെറ്റിപ്പിരിഞ്ഞോള് 

ഓനാ കിനാവേല് പറന്ന് നിന്ന്
ഇരുലോകം ഒരുപോലെ മറന്ന് നിന്ന് 
കണ്ടപാടേ പെയ്ത് മൊഹബ്ബത്ത് 
കൊണ്ടതല്ലേ നെഞ്ചിന്നിറമ്പത്ത്  
കണ്ടപാടേ പെയ്ത് മൊഹബ്ബത്ത് 
കൊണ്ടതല്ലേ നെഞ്ചിന്നിറമ്പത്ത് 
ആകാശത്തെന്തോരം 
എന്തോരം എന്തോരം 
ആരാരും കാണാത്ത നൂറ് കണ്ട് 

തട്ടത്തുണിയ്ക്കറ്റം ചുറ്റിപിടിച്ചോള് 
വെട്ടം മറഞ്ഞപ്പം പറ്റിപ്പിടിച്ചോള് 
കെട്ടിപ്പിടിച്ചപ്പം ഒട്ടിപിടിച്ചോള് 
വട്ടം പിടിച്ചപ്പം ഞെട്ടിത്തരിച്ചോള് 

ഓളാ കിനാവേല് കേറിവന്ന് 
കരളിന്റെ കോണില് പതിഞ്ഞ് നിന്ന് 
തോട്ടപാടേ പൊള്ളണൊരിടത്ത് 
തൊട്ടുനോക്കിയിതെന്ത് കുദ്റത്
തോട്ടപാടേ പൊള്ളണൊരിടത്ത് 
തൊട്ടുനോക്കിയിതെന്ത് കുദ്റത്
മണലോരത്തെന്തോരം 
എന്തോരം എന്തോരം
ആരാരും കാണാത്ത കാട് കണ്ട് 

ഓനാ ഹിജാബിയെ കിനാവ് കണ്ട് 
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട് 
മരുഭൂവിൽ എന്തോരം 
എന്തോരം എന്തോരം 
മലബാറിൽ പൂക്കണ പൂവ് കണ്ട് 
ഒറ്റയ്ക്കിരിക്കുമ്പൊ പറ്റയ്ക്കിരുന്നോള്
നെറ്റിത്തടം മൊത്തം മുത്തിത്തരുന്നോള് 
മുറ്റത്തിരിക്കുമ്പൊ ചുറ്റിത്തിരിഞ്ഞൊള് 
പൊട്ടിച്ചിരിച്ചപ്പൊ തെറ്റിപ്പിരിഞ്ഞോള്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hijabi