പറുദീസ

ഈ വാനിൽ തീരങ്ങൾ തെളിയുന്നു
കാണാത്ത ലോകം നാമണയുന്നു
ആഴങ്ങൾ തീരാതെ കടൽപോലെ
കഥകൾ നീളുന്നു..
ഇവിടെ ആരാരും കരയുകയില്ല..
ചിരികൾ ആരം തടയുകയില്ല.
പഴയ നോവിന്റെ കയ്പ്പൊന്നും ഇല്ല
പുതിയ ജന്മം ഇതാണു നിൻ....

പറുദീസ...

നെഞ്ചോരം മോഹങ്ങൾ നിറയുമ്പോൾ..
നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ..
നീയെന്നും ഞാനെന്നും തിരുവില്ലാതുലകം
ഒരുപോലെ..
പാടുന്നോർ പാടട്ടെ കഴിയുവോളം..
ആടുന്നോർ ആടട്ടെ തളരുവോളം..
ചേരുന്നോരൊന്നായി ചേരട്ടെ വേഗം..
അതിനു കെല്പുള്ള ഭൂമി നിൻ..

പറുദീസ......പറുദീസ.......പറുദീസ...

ഇവിടെ ആരാരും കരയുകില്ല
ചിരികളാരാരും തടയുകില്ല..
പഴയ നോവിന്റെ കയ്പ്പൊന്നും ഇല്ല
പുതിയ ജന്മം ഇതാണു നിൻ....

പറുദീസ...പറുദീസ...
പറുദീസ...പറുദീസ...

 

 

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parudeesa

Additional Info

Year: 
2022
Lyrics Genre: 
Mixing engineer: 
Mastering engineer: 
Orchestra: 
ഗിറ്റാർ
ട്രംപറ്റ്
പെർക്കഷൻ