വറ്റക്കുളം വറ്റുന്നിതാ കാലിയായി

വറ്റക്കുളം വറ്റുന്നിതാ കാലിയായി
കിളികുലമെത്താമരം തലകുത്തുന്നിതാ
പാതയിൽ..
പലനിറം സ്വരം സുഖം
എങ്ങുപോയി ഇതേവരെ
ഇരുട്ടിൽ തീ പകൽപക്ഷി
പാറിപ്പാറിപ്പോയിപ്പോയി (2)

താനേ എരിഞ്ഞ നീലപ്പുല്ലിൻ
നീളും പുക ..
കേറിപടർന്ന് ചെന്നാലേതോ 
മായാകിനാപ്പുര
കേറിപടർന്ന് ചെന്നാലേതോ 
മായാകിനാപ്പുര
മുന്നിലോളങ്ങളാകെ ആടിനിൽക്കുന്നു
മിന്നാതെ
കണ്ണിലാകാശ ഗോളം
തെന്നിമിന്നിപ്പോയിപ്പോയി

നീറും വെയിൽ തണുപ്പായി മാറി
ചാറി മഴ
കൂനിപ്പിടിച്ചിരുന്നോർ പോലും
കേറി മഹാമാല
കാറ്റുമേകുന്തോറും കൂടുവൈക്കുന്നു 
മിണ്ടാതെ ..
നേടും എന്നുള്ള നേരം സൂചി മോഷ്ട്ടിച്ചു നാം 

വറ്റക്കുളം വറ്റുന്നിതാ കാലിയായി
കിളികുലമെത്താമരം തലകുത്തുന്നിതാ
പാതയിൽ..
പലനിറം സ്വരം സുഖം
എങ്ങുപോയി ഇതേവരെ
ഇരുട്ടിൽ തീ പകൽപക്ഷി
പാറിപ്പാറിപ്പോയിപ്പോയി