ആളില്ലാത്ത പാതയ്ക്കിന്നു

ആളില്ലാത്ത പാതയ്ക്കിന്നു
ചെറു നാണം വന്നുവോ
കോരിപെയ്ത മാരിക്കാറുകൾ താനേ
തോർന്നുവോ .. ഓഹോ... 
മൂകമായ് ശാന്തമായ് തെരുവോരം നിദ്രയായ് 
ഈ കാറ്റിനും വെയിലിനും
കൈവീശി താനേ നടക്കാം (2 )

എന്നും ഹർത്താലിൽ മുങ്ങി നീർന്നിടുന്നു
ലോകം വാഴുന്നോർക്കില്ല സങ്കടങ്ങൾ (2 )
സത്യം നിത്യവും മുൻപേ തീരവേ
നീളെ നീളെ ..
ആഘോഷങ്ങളാൽ..
ജീവിതം പൊള്ളുമീ പാവം ലോകരെ, ഈ
നന്മയിൽ ചാരമായ് 
നേരെ നീറുന്നീ കനൽ തീ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aalillatha pathakkinnu

Additional Info

Year: 
2013

അനുബന്ധവർത്തമാനം