ഒരു കഥ പറയുന്നു ലോകം

ഒരു  കഥ പറയുന്നു ലോകം
മറുകഥയെഴുതുന്നു കാലം
പറയാക്കഥ തേടി ഏതോ യാത്രക്കാരായി നാം
വഴിയറിയാ യാത്രയില്ല
ചുരുളഴിയാ ചോദ്യമില്ല 
ഏതേതോ വീഥിയിൽ നാം പോകാനുണ്ടേറെ
ആഹാ ..

ഒരു  കഥ പറയുന്നു ലോകം
മറുകഥയെഴുതുന്നു കാലം
പറയാക്കഥ തേടിയേറും യാത്രക്കാരായി നാം
വഴിയറിയായാത്രയിൽ നാം
ചുരുളഴിയാ ചോദ്യമെല്ലാം
ഏതേതോ വീഥിയിൽ നാം പോകാനുണ്ടേറെ
ആഹാ ..ആ ..ഹേയ്

ഒരു  കഥ പറയുന്നു ലോകം
മറുകഥയെഴുതുന്നു കാലം
പറയാക്കഥ തേടിയേറും യാത്രക്കാരായി നാം
വഴിയറിയായാത്രയിൽ നാം 
ചുരുളഴിയാ ചോദ്യമെല്ലാം
ഏതേതോ വീഥിയിൽ നാം പോകാനുണ്ടേറെ..

Oru Kadha- 7th Day | Prithviraj| Janani Iyer| Tovinto Thomas| Full Song HD Video