ഇരുൾമൂടുമീ വഴിയിൽ

ഇരുൾമൂടുമീ വഴിയിൽ പുലരിവന്നണയുന്നിതാ
ഓ എരിഞ്ഞുയരുമൊരു സൂര്യൻ വഴികാട്ടുകയായിതാ
ഗ്രഹണം വിട പറയുകയായ്
ഇതിലേ തെളിയും ഇനിയൊരു വഴി
ഇത് ജീവിതം...
ഇത് നിറഞ്ഞ കളിക്കളം വിധി നേരിടാൻ.. ഓഹോ 
പൊരുതണം ഇതിലെവിടെയും  കൈ കോർത്തിടാം
ഇനി വിധി നാം എഴുതിടാം ചിറകേറിടാം..ഹോ
പറന്നുയരണമകലെ നാം

മനം പെയ്യുമീ മഴയിൽ
കൊടിയ വേനലുമണയുമോ
ഓ ഒരേ ദൂരമിനി മുന്നിൽ
പുതിയ തീരമതണയുവാൻ
ഇവിടേ പല വഴികൾ...വഴികൾ...വഴികൾ
വിജയം വരുമാവഴി നാമിതാ

ഇത് ജീവിതം...
ഇത് നിറഞ്ഞ കളിക്കളം വിധി നേരിടാൻ.. ഓഹോ 
പൊരുതണം ഇതിലെവിടെയും  കൈ കോർത്തിടാം
ഇനി വിധി നാം എഴുതിടാം ചിറകേറിടാം..ഹോ
പറന്നുയരണമകലെ നാം

ഒരായിരം ചിരാതുകൾ കെടാതെ എരിയുന്നുവോ
പ്രതീക്ഷതൻ പ്രകാശമോഹം
കിനാവിലൊളി പാർക്കുമോ
പുതിയൊരു ദിശയിൽ ഓഹോ
ഇത് പുതുചലനം ഓഹോ
മറുപുറമൊരു തീരവും അവിടെ ഈ കൊടി നാട്ടിടാം
ഇത് ജീവിതം...
ഇത് നിറഞ്ഞ കളിക്കളം വിധി നേരിടാൻ.. ഓഹോ 
പൊരുതണം ഇതിലെവിടെയും  കൈ കോർത്തിടാം
ഇനി വിധി നാം എഴുതിടാം ചിറകേറിടാം..ഹോ
പറന്നുയരണമകലെ നാം