കൈയ്യെത്തും ദൂരത്തുണ്ടേ
കൈയ്യെത്തും ദൂരത്തുണ്ടേ ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം
എല്ലാരുമൊന്നുപോൽ മുന്നോട്ടു പോയാൽ
നേടുന്നതെല്ലാമേ പകുത്തെടുക്കാം...
പഴയകഥകൾ പല തിരിമറികൾ
ഇനി മറക്കാം വഴി തിരിച്ചുവിടാം
ഇരുമ്പുനെഞ്ചിൽ ഇനി നിറയൊഴിക്കാം
പടപൊരുതാം ഉള്ളിൽ കനലെരിക്കാം
നോവേറുമ്പോൾ മനസ്സേ മറുപടിയായ് പുതുവിധിയെഴുതാം
തീ പടരുകയായ് വഴിതെളിയുകയായ്
പടരുകയായ് വഴിതെളിയുകയായ്...
കൈയ്യെത്തും ദൂരത്തുണ്ടേ ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം
പഴയകഥകൾ പല തിരിമറികൾ
ഇനി മറക്കാം വഴി തിരിച്ചുവിടാം
ഇരുമ്പുനെഞ്ചിൽ ഇനി നിറയൊഴിക്കാം
പടപൊരുതാം ഉള്ളിൽ കനലെരിക്കാം
നോവേറുമ്പോൾ മനസ്സേ മറുപടിയായ് പുതുവിധിയെഴുതാം
തീ പടരുകയായ് വഴി തെളിയുകയായ്
പടരുകയായ് വഴി തെളിയുകയായ്
ഹോയ് ...ഹോയ് ...ഹോയ് ...ഹോയ് ...ഓ
കൈയ്യെത്തും ദൂരത്തുണ്ടേ ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം..