കരളിലൊഴുകുമൊരോളമായി

കരളിലൊഴുകുമൊരോളമായി
കനവിലൊരു കുളിരായി
പ്രണയമൊരുപദതാളമായി
പുതിയ പുലരൊളിയായി
ആരോടും ചൊല്ലാതെ ..
ചേരും നിൻ ചുണ്ടാകെ  
ചെലോലും ചായങ്ങൾ
ചൂടുന്നോ മൂളുന്നോ നാണം
[കരളിലൊഴുകു]

ആ..ആ..

കൊതിയുണരും കിന്നാര തേനഴകെഴുതുന്നൊരു
പെണ്ണാണേ  .. ഓ.. ഹാ (2)
നിരനിരയായി ആമ്പൽ പൂക്കളൊന്നായി
പൂത്ത കണ്ണാണെ..
ഏതോർമ്മതൻ എരിവേനലിൽ
ഏതോ നിലാവിൻ ഒളിവീശി നീ
തേരോടും താളങ്ങൾ 
മോഹത്തിൻ മേളങ്ങൾ
നീ നൽകും നാളങ്ങൾ ..
എന്നിട്ടും നിന്നിലെ പ്രായം
[കരളിലൊഴുകു]

കഥ പറയാനൊന്നാവാൻ
കളിചിരി നിറയുന്നൊരു കല്ല്യാണം (2)
തോടുകുറിയായി ഇന്നീ രാവിലൂറീ
നിന്റെ സിന്ദൂരം ..
പൂക്കാലമോ പുതുരാഗമോ ..പുതുരാഗമോ
പാടാത്ത പാട്ടിൻ പ്രിയമൗനമോ
ചേക്കേറും ചിങ്കാരം ..
കണ്ണോരം നിൻ രൂപം
മാറ്റെഴും മിന്നാരം 
വന്നെത്തും ചന്തത്തിൻ കാലം

കരളിലൊഴുകുമൊരോളമായി
കരളിലൊരു കുളിരായി

zy_ehzsLhcM