ദൂരേ ദൂരേ തീയായി

ഹേയ് ഓഹോ ..
അകലെ അണയാദീപം
സിരയിൽ പടരും ദാഹം
പൊഴിയും കനവിൻ മേഘം
വിങ്ങിപ്പൊങ്ങും വിണ്ണിൻ ചഷകം
കൈത്തുമ്പിൽ നീലാകാശം
കൺമുന്നിൽ കത്തണ ലോകം
ഏതേതോ വഴിനീളേ
തോരാകാറ്റിൻ തൂവൽ തേരേറാൻ
ദൂരേ ദൂരേ തീയായി പായേ
ചടുലതാളം പോലെ
എരിയും ആഴം ചാരേ
ഓഹോ ..ഓഹോ ..ഓഹോ

നോവുകൾ തൊടും നേർത്ത നാളമായി
ഓർമ്മയാകയോ
വീണ്ടും മോഹാവേശം
ചൂടും മായാജാലം ..മായാജാലം

കൈത്തുമ്പിൽ നീലാകാശം
കൺമുന്നിൽ കത്തണ ലോകം
ഏതേതോ വഴിനീളേ

ദൂരേ ദൂരേ തീയായി പായേ
ചടുലതാളം പോലെ
എരിയും ആഴം ചാരേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Doore doore theeyayi