ജോർഡി പൂഞ്ഞാർ

Jordy Poonjar

ജോർഡി പൂഞ്ഞാർ: ലൊകേഷൻ മാനേജർ, അഭിനേതാവ്. കോട്ടയം ജില്ലയിൽ പൂഞ്ഞാർ മേക്കലാത്ത് വീട്ടിൽ ജോർഡി ജോസഫ് എന്ന ജോർഡി പൂഞ്ഞാർ, 2007ൽ പുറത്തിറങ്ങിയ ‘കങ്കാരു‘ എന്ന സിനിമക്ക് വേണ്ടി ലൊകേഷൻ കണ്ടെത്തിക്കൊണ്ടാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പൂഞ്ഞാർ, ഈരാറ്റുപേട്ട, വാഗമൺ, തുടങ്ങി കോട്ടയം ജില്ലയിൽ ഷൂട്ട് ചെയ്തിട്ടുള്ള ഒരുപാട് സിനിമകൾക്ക് ലൊകേഷൻ മാനേജർ ആയി പ്രവർത്തിച്ചിട്ടുള്ള ജോർഡി പൂഞ്ഞാർ അഭിനയരംഗത്തും തൻ്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. “കെട്ടിയോളാണെൻ്റെ മാലാഖ“ എന്ന ചിത്രത്തിൽ നായകൻ്റെ അളിയൻ്റെ റോളിൽ തിളങ്ങിയ ജോർഡി തുടർന്ന് ഒരുപാട് ചിത്രങ്ങളിൽ ചെറുതും വലുതുമായ റോളുകൾ ചെയ്തുവരുന്നു.

ഭാര്യ നീന ജോർഡി സ്കൂൾ ടീച്ചർ ആണ്. രണ്ട് മക്കൾ ജോസഫ് എം ജോർഡി, വിക്ടർ എം ജോർഡി. രണ്ട് പേരും ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്.