ജോസ്കുട്ടി ജേക്കബ് കൊച്ചുപറമ്പിൽ
Josekutty Jacob Kochuparambil
1991 ജൂലൈ 23 -ന് ചാക്കോ തോമസിന്റെയും ആൻസിയുടെയും മകനായി കോട്ടയം ജില്ലയിലെ കരിങ്കുന്നത്ത് ജനിച്ചു. കരിങ്കുന്നം സെന്റ് അഗസ്റ്റീൻ ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു ജോസ്കുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സൈപ്രസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ബിരുദം നേടി.
നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ജോസ്കുട്ടിയ്ക്ക് സിനിമയിലേയ്ക്കള്ള അവസരമൊരുക്കിയത്. ലിസ്റ്റിൻ നിർമ്മിച്ച് പൃഥ്വിരാജ് നായകനായ ബ്രദേഴ്സ്ഡേ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. അതിനുശേഷം കെട്ട്യോളാണ് എന്റെ മാലാഖ, ഡ്രൈവിംഗ് ലൈസൻസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.
ജോസ് കുട്ടിയുടെ വിലാസം - Address: Kochuparambil House, Karimkunnam P.O, Idukki-685586.