നീരജ രാജേന്ദ്രൻ
നീരജ രാജേന്ദ്രൻ എന്ന പേര് പലർക്കും സുപചരിതമല്ലെങ്കിലും രക്ഷാധികാരി ബൈജുവിലെ അലൻസിയറിന്റെ ഭാര്യ കഥാപാത്രത്തെ ആരും മറക്കാനിടയില്ല.
ത്രിശിവപേരൂർ ക്ലിപ്തത്തിലെ ആസിഫ് അലിയുടെ അമ്മ, തരംഗത്തിലെ ടൊവീനോയുടെ അമ്മ, സോളോയിൽ ധൻസികയുടെ അമ്മ, റോസാപ്പൂവിലെ ബിയാത്തുമ്മ തുടങ്ങിയ പലതരത്തിലുള്ള മാതൃഭാവങ്ങളെ അഭിനയിച്ചു ഫലിപ്പിക്കാൻ ഈ അഭിനേത്രിക്ക് കഴിഞ്ഞു. പുള്ളിക്കാരൻ സ്റ്റാറായിൽ ടീച്ചറായും, സൺഡേ ഹോളിഡേ യിൽ ചെറിയൊരു വേഷത്തിലും അഭിനയിച്ചു. മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗ്, ടൊവീനോ ചിത്രം മറഡോണ, പൃത്വിരാജ് ചിത്രം കൂടെ, ആസിഫ് അലി ചിത്രം ഇബ്ലിസ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു നീരജ എന്ന ഈ നടി.
ഫുഡ്മാ, കിച്ചൻ ട്രെഷേഴ്സ്, ബ്രൂ ,ഏഷ്യൻ പെയിന്റ്സ് തുടങ്ങി നിരവധി വൻ കിട ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു.നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിക്കപ്പെട്ട
തീർത്ഥ മൈത്രി സംവിധാനം ചെയ്ത
രുചിഭേദം എന്ന ഷോർട്ട് ഫിലിമിലും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പൊന്ന മ്പിളി എന്ന സീരിയലിലും വേഷമിട്ടു. ആനന്ദം ഫെയിം ഗണേഷ് രാജ് സംവിധാനം ചെയ്ത രാവേ നിലാവേ എന്ന മ്യൂസിക്ക് ആൽബത്തിൽ ശ്രീനിവാസന്റെ ഭാര്യയായി അഭിനയിച്ചത് നീരജ ആയിരുന്നു. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാള പുരസ്ക്കാര സമതിയുടെ "ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ്'' പുരസ്ക്കാരവും ഈ നടിയെ തേടിയെത്തി.
സ്വാതന്ത്ര സമര സേനാനി എം.പി മന്മഥന്റെ മകൾ ശാരദയാണ് അമ്മ.1951-ൽ പുറത്തിറങ്ങിയ ആർ. വേലപ്പൻ നായർ സംവിധാനം ചെയ്ത "യാചകൻ " എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച വ്യക്തിയാണ് എം.പി മന്മഥൻ.. നൂറിൽപരം പുസ്തകങ്ങളുടെ രചയിതാവായ
ഡോ: എൻ ചന്ദ്രശേഖരനാണ് പിതാവ്..അന്തരിച്ച പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ശരത്ചന്ദ്രൻ സഹോദരനാണ്.
ഭർത്താവ് രാജേന്ദ്രൻ ഫോർമർ ബ്രിട്ടീഷ് കൗൺസിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു.അദ്ദേഹവും അഭിനയ രംഗത്ത് സജീവമാണ്.
മക്കളായ ഭാവന രാജേന്ദ്രനും ദർശന രാജേന്ദ്രനും തിയേറ്റർ രംഗത്ത് സജീവമാണ്. "മായാനദി"യിൽ ഐശ്വര്യ ലക്ഷമിയുടെ, "ബാവരാ മൻ ദേഖ് നേ ചലാ ഏക് " സോംഗ് പാടുന്ന കൂട്ടുകാരിയായ ദർശനയെ എല്ലാവർക്കും ഓർമ്മയുണ്ടാവും.
കവൻ, ഇരുമ്പു തിറൈ തുടങ്ങിയ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ദർശന രാജേന്ദ്രൻ വേഷമിട്ടു.
ഒരു കുടുംബത്തിലെ നാലു പേരും അഭിനയ രംഗത്ത് സജീവമാകുന്നത് ഒരു അപൂർവ്വതയാണ്.