സനീഷ് സ്റ്റാൻലി
Saneesh Stanly
ഛായാഗ്രാഹകൻ. 1990 ജൂൺ 14- ന് എറണാംകുളം ജില്ലയിൽ ജനിച്ചു. ചെന്നൈ ഫിലിം ഇൻഡസ്റ്റ്രിയൽ സ്ക്കൂളിൽ നിന്നും ഡിപ്ലോമ ഇൻ ഫോട്ടൊഗ്രാഫി കഴിഞ്ഞു. 2011- ലായിരുന്നു സനീഷ് സ്റ്റാൻലി സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അർജ്ജുനൻ സാക്ഷി എന്ന ചിത്രത്തിൽ അജയൻ വിൻസെന്റിന്റെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം.
തുടർന്ന് അതേ വർഷം തന്നെ ഷാജി കുമാറിന്റെ അസിസ്റ്റന്റായി സീനിയേഴ്സ് എന്ന ചിത്രത്തിൽ വർക്ക് ചെയ്തു. റിംഗ് മാസ്റ്റർ പുലിമുരുകൻ, ഒടിയൻ,രാജാധിരാജ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാഹസം എന്ന തമിഴ് സിനിമയിലും സനീഷ് വർക്ക് ചെയ്തിട്ടുണ്ട്.