പ്രമീള

Prameela

തെന്നിന്ത്യൻ സിനിമാതാരം. 1960 കളുടെ മധ്യത്തിലാണ് പ്രമീള സിനിമാഭിനയം തുടങ്ങുന്നത്. തമിഴ്സിനിമകളിലായിരുന്നു തുടക്കം 1968ൽ ഇറങ്ങിയ ഇൻസ്പെക്ടർ എന്ന സിനിമയിലൂടെയാണ് മലയാളസിനിമയിലേയ്ക്കെത്തുന്നത്. ഗ്ലാമറസ് റോളുകളിലായിരുന്നു പ്രമീള തിളങ്ങിയിരുന്നത്. 1973ൽ ഇറങ്ങിയ തമിൾസിനിമയായ അരങ്ങേറ്റ്രം ആയിരുന്നു പ്രമീളയെ ഏറെ പ്രശസ്തയാക്കിയത്. നൂറിലധികം സിനിമകളിൽ പ്രമീള അഭിനയിച്ചു.  വിവാഹിതയായതോടെ അഭിനയത്തോട് വിടപറഞ്ഞ പ്രമീള ഇപ്പോൾ അമേരിയ്ക്കയിൽ താമസിയ്ക്കുന്നു.