വിനോദ് ബോസ്

Vinod Bose
വിനോദ് ചന്ദ്രബോസ്

പ്രസിദ്ധ കഥാപ്രസംഗം കലകാരി പള്ളിപ്പുറം മഹിളാമണിയുടെയും, ചന്ദ്രബോസിന്റെയും മകനായി എറണാംകുളം ജില്ലയിലെ പെരുമ്പടവത്ത് ജനിച്ചു. ഗവണ്മെന്റ് എൽ പി എസ് അവർമ, ബോയ്സ് എച്ച് എസ് എസ് പേരുവ എന്നിവിടങ്ങളിലായിരുന്നു വിനോദിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജിലെ ബിരുദ പഠനത്തിനുശേഷം തമിഴ് നാട്ടിലെ സേലം കോളേജിൽ നിന്നും പി ജി കഴിഞ്ഞു. 

2011 ൽ ജീവൻ ടിവിയിലെ "ശ്രീനാരായണ ഗുരു" സീരിയലിൽ ഗുരുവിന്റെ വേഷമിട്ടായിരുന്നു വിനോദിന്റെ തുടക്കം. നാല് വർഷം സ്റ്റേജ് നാടകങ്ങളിൽ അഭിനയിച്ചു. ആലപ്പി സംഘവേദി, അങ്കമാലി അമൃത എന്നീ നാടക ട്രൂപ്പുകളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 2016 ലാണ് വിനോദ് സിനിമയിലേക്ക് പ്രവേശിയ്ക്കുന്നത്. കലിനിദ്രാടനം എന്നീ സിനിമകളിലായിരുന്നു ആദ്യ വർഷം അഭിനയിച്ചത്. തുടർന്ന് പഞ്ചവർണ്ണതത്തലൂക്കദൃശ്യം 2 എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും വിനോദ് അഭിനയിക്കുന്നുണ്ട്. തട്ടീം മുട്ടീം (Mazhavil manorama)- പൂവാലൻ, *അനിയത്തി (Mazhavil manorama) - വില്ലൻ, *63Nayanmarhal (Tamil Tanti TV)- Manikya Vasaker, * ശ്രീനാരായണഗുരു (Jeevan TV)- ഗുരു.

Short Films/Web Series:

* റമ്പൂട്ടാൻ ദിനങ്ങൾ- Hero

* മഡ്ഗാവു മർഡർ കേസ് - Hero

* മിഴികൾ - Hero 

* 100 കോടി കനവ് (Tamil )- Hero