ജയൻ ചേർത്തല

Jayan Cherthala

മലയാള ചലച്ചിത്ര നടൻ. 1971 മാർച്ചിൽ ആലപ്പുഴജില്ലയിലെ ചേർത്തലയിൽ കുന്നത്തുവീട്ടിൽ രവീന്ദ്രനാഥൻ നായരുടേയും സരളാ ഭായിയുടേയും മകനായി ജനിച്ചു. 2001- ൽ കാക്കി നക്ഷത്രം എന്ന സീരിയലിൽ ഒരു വേഷം ചെയ്തുകൊണ്ടാണ്` ജയൻ ചേർത്തല ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത വലയം  എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് ജയൻ ടെലിവിഷൻ രംഗത്ത് തുടക്കം കുറിച്ചു.. തുടർന്ന് വിവിധ ചാനലുകളിലായി പല സീരിയലുകളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത എന്റെ മാനസ പുത്രി  എന്ന സീരിയലിൽ ജയൻ അവതരിപ്പിച്ച തോബിയാസ് എന്ന വില്ലൻ വേഷം അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു.

മാനസപുത്രിയിലെ വില്ലൻ വേഷം പരുന്ത് എന്ന സിനിമയിൽ മമ്മൂട്ടിയുടെ വില്ലനായി അഭിനയിയ്ക്കാൻ ജയന് അവസരമൊരുക്കി. മുപ്പതിലധികം സിനിമകളിലും ഇരുപതിലധികം സീരിയലുകളിലും ജയൻ ചേർത്തല അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചവയിൽ കൂടുതലും വില്ലൻ കഥാപാത്രങ്ങളായിരുന്നു. ജയൻ ചേർത്തലയുടെ ഭാര്യയുടെ പേര് ജയശ്രീ.