പ്രശാന്ത് മുരളി

Prashanth Murali

അഭിനേതാവ് / തിരക്കഥാകൃത്ത്: പാലാ, കടനാട് കാരനായ പ്രശാന്ത് മുരളി കുറവിലങ്ങാട് ദേവമാതാ കോളേജിൽ പിജിക്ക് ശേഷം കോട്ടയം കെ. ആർ. നാരായണൻ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്ട്സിൽ നിന്നും അഭിനയം പഠിച്ചു. ‘ഏദൻ‘ എന്ന സിനിമയിലൂടെ ആണ് പ്രശാന്ത് മലയാളസിനിമയിലേക്ക് എത്തിച്ചേരുന്നത്. തുടർന്ന് “അങ്കമാലി ഡയറീസ്" ലെ ഫോറസ്റ്റ് ഓഫീസർ വേഷത്തിനു വളരെയധികം ശ്രദ്ധ ലഭിച്ചു. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ‘, ‘തൊട്ടപ്പൻ‘, ‘ലോനപ്പന്റെ മാമോദീസ‘, ‘ജനമൈത്രീ‘, ജാൻ-എ-മൻ‘ എന്നിങ്ങനെ കുറെ ചിത്രങ്ങളിൽ പ്രശാന്ത് അഭിനയിച്ചു. സംവിധായകൻ ടോം ഇമ്മട്ടിയുടെ "ദുനിയാവിന്റെ ഒരറ്റത്ത്" എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് പ്രശാന്ത് മുരളി.

കടനാട് തന്നെ താമസിക്കുന്ന പ്രശാന്ത് മുരളി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇടക്കാലത്ത് അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജിൽ അദ്ധ്യാപകനായും പ്രശാന്ത് ജോലി ചെയ്തിട്ടുണ്ട്.