ഹന്ന റെജി കോശി
എറണാംകുളം ജില്ലയിൽ ജനിച്ചു. അസീസ്സി വിദ്യാനികേതനിലായിരുന്നു ഹന്നയുടെ വിദ്യാഭ്യാസം. തുടർന്ന് ശരാവതി ഡെന്റൽ കോളേജിൽ നിന്നും ബിഡിഎസ് കഴിഞ്ഞു. സ്ക്കൂൾ പഠനകാലത്തുതന്നെ ഹന്നയ്ക്ക് മോഡലിംഗിനോട് താത്പര്യമുണ്ടയിരുന്നു. പഠിയ്ക്കുന്ന സ്ക്കൂളിൽ വെച്ച് നടന്ന സൗന്ദര്യ മത്സരത്തിൽ വിജയകിരീടം ചൂടിക്കൊണ്ടാണ് ഹന്ന റെജി കോശിയുടെ തുടക്കം. താമസിയാതെ മോഡലിംഗ് രംഗത്ത് സജീവമായി.
2016 -ലാണ് ഹന്ന റെജി കോശി സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. 2016 -ൽ ഡാർവിന്റെ പരിണാമം എന്ന സിനിമയിലാണ് ഹന്ന ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം രക്ഷാധികാരി ബൈജു(ഒപ്പ്), എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ സിനിമകളിൽ അഭിനയിച്ചു. മിസ്സ് സൗത്ത് ഇന്ത്യ മത്സരത്തിൽ ഹന്ന ആറ് ഫൈനലിസ്റ്റുകളിൽ ഒരാളായി. മിസ്സ് ദിവ 2018 -ൽ Miss Congeniality ആയി തിരഞ്ഞെടുക്കപ്പെട്ടു. ലിവിംഗ് നിർഭയ എന്നഷോർട്ട് ഫിലിമിൽ പ്രധാനകഥാപാത്രമായി ഹന്ന അഭിനയിച്ചിട്ടുണ്ട്. മോഡലിംഗിനോടും അഭിനയത്തോടമൊപ്പം ഹന്ന ഡന്റിസ്റ്റായി വർക്ക് ചെയ്യുന്നുമുണ്ട്.