ദീപക് പറമ്പോൾ

Deepak Parambol
Date of Birth: 
ചൊവ്വ, 1 November, 1988

1988 നവംബർ 1 ന് കണ്ണൂരിൽ ജനിച്ചു. 2012 -ൽ വിനീത്  ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെയാണ് ദീപക് സിനിമയിൽ അരങ്ങേറുന്നത്. 2013 ൽ വിനീത് ശ്രീനിവാസന്റെ തന്നെ തിര എന്ന സിനിമയിലും അഭിനയിച്ചു. 2014 -ൽ ജോൺ പോൾ വാതിൽ തുറക്കുന്നു എന്ന ചിത്രത്തിൽ ദീപക് നായകനായി അഭിനയിച്ചു.

ഇരുപതിലധികം സിനിമകളിൽ ദീപക് പറമ്പോൾ അഭിനയിച്ചിട്ടുണ്ട്. അവയിൽ ചില ചിത്രങ്ങളിൽ അദ്ദേഹം നായകനോ നായകതുല്യമായ കഥാപാത്രങ്ങളെയോ അവതരിപ്പിച്ചു.. ഫുട്ബോൾ താരം വി പി സത്യന്റെ കഥപറഞ്ഞ ക്യാപ്റ്റൻ എന്ന സിനിമയിൽ ദീപക് ഫുട്ബോൾ താരം ഷറഫലിയെ അവതരിപ്പിച്ചു.