വിവേക് ആര്യൻ
Vivek Aryan
തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകൻ. സഹോദരൻ: ശ്യാം. ഭാര്യ അമൃത. സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചു. 2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമ സംവിധാനം ചെയ്തു. കൂടാതെ പരസ്യസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ 2019 ഡിസംബർ 22നുണ്ടായ വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ തലക്ക് ഗുരുതര പരിക്കേൽക്കുകയും 2020 ജനുവരി 6 ന് എറണാംകുളം ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് അന്ത്യം സംഭവിക്കുകയും ചെയ്തു.