മെമ്മറീസ്
നാടിനെ നടൂക്കിയ കൊലപാത പരമ്പരയെക്കുറിച്ച് അന്വേഷിക്കാൻ സർവ്വീസിൽ നിന്നും മാറി നിൽക്കുന്ന സാം അലക്സ് (പൃഥീരാജ്) പോലീസിനൊപ്പം ചേർന്നു നടത്തുന്ന അന്വേഷണത്തിന്റെ ത്രില്ലർ ഇൻവെസ്റ്റിഗേഷൻ. ഒപ്പം സാം അലക്സിനെ ദുരന്തത്തിലാഴ്ത്തിയ ജീവിത ദുരന്തവും.
Actors & Characters
Actors | Character |
---|---|
സാം അലക്സ് | |
ജോണച്ചൻ (വികാരി) | |
വർഷ മാത്യൂസ് (കറസ്പോണ്ടന്റ്) | |
മേരിക്കുട്ടി (സാം അലക്സിന്റെ അമ്മ) | |
സാം അലക്സിന്റെ ഭാര്യ | |
ഐ. ജി. മേനോൻ | |
എസ്. പി. വിനോദ് കൃഷ്ണ | |
ആന്റണി (പോലീസ് ഉദ്യോഗസ്ഥൻ) | |
സുകുമാരൻ നായർ (പോലീസ് സർജൻ) | |
അസിസ്റ്റൻ പോലീസ് സർജൻ | |
സാം അലക്സിന്റെ അനുജൻ | |
എസ്. ഐ. സോമൻ | |
പാർവ്വതി മാഡം | |
ഐസക് (പാർവ്വതിയുടെ ഭർത്താവ്) | |
ബേക്കറി കടക്കാരൻ | |
വത്സമ്മ | |
സുരേഷ് (പോലീസ് ഉദ്യോഗസ്ഥൻ) | |
ആനന്ദ് / പീറ്റർ | |
ഫോട്ടോഗ്രാഫർ | |
സി എം | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
സുജിത്ത് വാസുദേവ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം | 2 013 |
കഥ സംഗ്രഹം
നഗരത്തിലൊരിടത്തു വെച്ച് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥ്യൻ കാണാതാകുന്നു. അതിന്റെ മൂന്നാം ദിവസം അയാളുടെ മൃതശരീരം മറ്റൊരിടത്ത് ക്രൂശിത രൂപത്തിൽ കാണപ്പെടുന്നു. പോലീസ് കമ്മീഷണർ വിനോദ് കൃഷ്ണ (സുരേഷ് കൃഷ്ണ)യും സംഘവും അതിനെ തുടർന്നുള്ള അന്വേഷണത്തിലാകുന്നു. എന്നാൽ അവർക്ക് അതിനെക്കുറിച്ച് യാതൊരു തുമ്പും കിട്ടുന്നില്ല.
അതേസമയം മറ്റൊരിടത്ത് മുൻപ് പോലീസ് ഫോഴ്സിയിലുണ്ടായിരുന്ന സീനിയർ ഓഫീസർ സാം അലക്സ് (പൃഥീരാജ് സുകുമാരൻ) ഇപ്പോൾ ലീവിലാണ്. മൂന്നു വർഷം മുൻപ് നടന്ന വലിയൊരു പോലീസ് ഓപ്പറേഷനിൽ ഒരു ഭീകര സംഘത്തെ സാം അലക്സ് കീഴടക്കുന്നു. അന്ന് കൊല്ലപ്പെട്ട ഭീകരന്റെ ഒരു സഹോദരൻ പക്ഷെ, സാമിനു നേരെ പ്രതികാരത്തിനൊരുങ്ങി. അതിൽ സാമിന്റെ ഭാര്യയും (മേഘ്നാരാജ്) മകളും കൊല്ലപ്പെടുന്നു. പോലീസ് ഫോഴ്സും ദൈവവും തന്റെ രക്ഷക്കെത്തിയില്ല എന്ന കാരണത്താൽ സാം അലക്സ് തന്നിലേക്ക് ഒതുങ്ങിക്കൂടുന്നു. വിഷമങ്ങൾ മറക്കാൻ മദ്യപാനിയാകുന്നു. സാമിനെ തിരിച്ചുകൊണ്ടു വരാൻ അമ്മ മേരിക്കുട്ടി(വനിത കൃഷ്ണചന്ദ്രൻ)യും പള്ളി വികാരി ജോണച്ചനും (നെടുമുടി വേണു) പരിശ്രമിക്കുന്നുവെങ്കിലും ഈശ്വരവിശ്വാസത്തിൽ നിന്നും സാം അകന്നു നിൽക്കുന്നു.
ഇതിനിടയിൽ കമ്മീഷണർ മുൻ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ആളുടെ ഭാര്യയുടെ മുൻ കാമുകനെ അറസ്റ്റ് ചെയ്യുന്നു. സിറ്റി പോലീസ് കമ്മീഷണർ ഐജി മേനോനു(വിജയരാഘവൻ)മായി ബന്ധപ്പെടുന്നു. ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു. മലയാള ദേശം പത്രത്തിന്റെ കറസ്പോണ്ടന്റ് വർഷ മാത്യു(മിയ) കമ്മീഷണറുമായി ഈ വിഷയത്തിൽ തർക്കത്തിലാകുന്നു. വർഷ മാത്യൂ പോലീസ് ഫോഴ്സിനെക്കുറിച്ച് ഒരു ഫീച്ചർ ഉണ്ടാക്കാൻ തയ്യാറെടുക്കുന്നു. അതിന്റെ അന്വേഷണത്തിൽ വർഷ യാദൃശ്ചികമായി സാം അലക്സിനെ മദ്യശാലയുടെ മുൻപിലും മദ്യപിച്ച നിലയിലുമായി കണ്ടെത്തുന്നു. നഗരത്തിൽ രണ്ടാമതൊരു കൊലപാതകം കൂടി നടക്കുന്നു. മുൻപ് നടന്ന കൊലപാതക രീതി തന്നെയായിരുന്നു ഇതും. ഈ രണ്ടു കൊലപാതകങ്ങളും മീഡിയ വലിയ വിഷയമാക്കുന്നു.
സാം അലക്സിന്റെ സഹോദരൻ (രാഹുൽ മാധവ്) ചേട്ടൻ സാമിനെ എതിർക്കുകയും തന്റെ കാര്യം നോക്കി ജീവിക്കാൻ തുടങ്ങുകയാണെന്നും അമ്മയെ അറിയിക്കുന്നു. സഹോദരൻ സ്വത്തിന്റെ ഭാഗം വേണമെന്നും താൻ കല്യാണം കഴിക്കാൻ പോകുകയാണെന്നും അറിയിക്കുന്നു. അമ്മ മേരിക്കുട്ടി ഇതിനെ എതിർക്കുന്നുവെങ്കിലും ചേട്ടൻ സാം അലക്സ് നിസംഗതയോടെ ഇത് അംഗീകരിക്കുന്നു.
ഇതിനിടയിൽ ഐ.ജി മേനോൻ സാം അലക്സിനെ യാദൃശ്ചികമായി കാണുകയും നഗരത്തിൽ ഇപ്പോൾ നടന്ന കൊലപാതക പരമ്പരയെക്കുറിച്ച് അന്വേഷിക്കാൻ മിടുക്കനായ സാം അലക്സായിരിക്കും യോജിക്കുക എന്നൊരു മാനസിക നിലപാടിലെത്തുകയും സാം അലക്സിന്റെ വീട്ടിലെത്തുകയും ചെയ്യുന്നു. എന്നാൽ സാം അലക്സ് സർവ്വീസിലേക്ക് തിരിച്ചു വരാനും കേസന്വേഷിക്കാനും തയ്യാറാകുന്നില്ല. ഐ ജിയുടെ ശ്രമം വിഫലമാകുന്നു. ഇതിനിടയിൽ ഈ കൊലപാതകങ്ങളെക്കുറിച്ച് മീഡിയ വലിയ കോളിളക്കമുണ്ടാക്കുന്നു. വർഷ മാത്യൂസിന്റെ ഫീച്ചർ പോലീസ് സേനയിലും അഭ്യന്തര മന്ത്രിയും വിഷയമാക്കുന്നു. സാം അലക്സ് എന്ന മദ്യപാനി കേസന്വേഷണത്തിനു വരുന്നതിൽ അഭ്യന്തര മന്ത്രിക്കും കമ്മീഷണർ വിനോദിനും ഇഷ്ടപ്പെടുന്നില്ല.
ഐ ജിയുടേയും വർഷാ മാത്യൂസിന്റേയും ഇടപെടൽ മൂലം സാം അലക്സ് അന്വേഷണത്തിൽ തല്പരനാകുന്നു. കണ്ടീഷനുകൾ വെച്ച് സാം അലക്സ് പോലീസിനൊപ്പം ഈ കേസുകൾ അന്വേഷിക്കാൻ തുടങ്ങുന്നു. കമ്മീഷണർ വിനോദ് ഇതിനെ എതിർക്കാൻ ശ്രമിക്കുന്നുവെങ്കിലും ഐ ജിയുടെ ഇടപെടൽ മൂലം അത് സാധ്യമാകുന്നില്ല. സാം അലക്സിന്റെ ശ്രമങ്ങൾ ബുദ്ധിപൂർവ്വമായിരുന്നു. കൃത്യമായ തെളിവുകളും വിവരങ്ങളും സാം അലക്സ് ഐ ജിക്കും മറ്റു നൽകുന്നു.
അതിനിടയിൽ നഗരത്തിൽ നിന്ന് മാറി മറ്റൊരിടത്ത് ഒരു അപകടം നടന്നതായി പോലീസ് സേന കണ്ടെത്തുന്നു. മരിച്ചതാരാണെന്ന് ഊഹം കിട്ടിയെങ്കിലും ഡെഡ് ബോഡി കണ്ടെത്താൻ സാധിക്കുന്നില്ല. സാം അലക്സ് സംഭവം നടന്ന സ്ഥലം വിശദമായി പരിശോധിച്ച് ചില വസ്തുതകൾ കണ്ടെത്തുന്നു. സാം അലക്സ് ഐജി, കമ്മീഷണർ, അസി. കമ്മീഷണർ ആന്റണിയുമായി ഒരു മീറ്റിങ്ങ് അറേഞ്ച് ചെയ്യുന്നു. അതിൽ അത്ഭുതകരമായ ചില തെളിവുകൾ ഹാജരാക്കുന്നു. കൊലപാതകത്തിൽ മരണപ്പെട്ട ആളുകളുടെ ശവശരീരങ്ങളിൽ നിന്ന് പഴയൊരു ലിപിയിലുള്ള ചില മുന്നറിയിപ്പുകൾ കണ്ടെത്തിയ സാം അവ ജോണച്ചനുമായി ചർച്ച ചെയ്യുന്നു. ബൈബിളിൽ പരാമർശിക്കുന്ന യേശുവിന്റെ കാലഘട്ടത്തിൽ സംസാരിക്കുന്ന അരാമിയ ഭാഷയാണെന്ന് മനസ്സിലാക്കുന്നു. നടന്ന മൂന്നു കൊലപാതങ്ങളും യേശുവിന്റെ കുരിശാരോഹണവുമായി ബൈബിളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാം മനസ്സിലാക്കുന്നു. സാം അലക്സ് ഈ വിവരങ്ങൾ ഐ.ജിയോടും കമ്മീഷണറോടും വെളിപ്പെടുത്തുന്നു.
സാം അലക്സ് തനിക്ക് കിട്ടിയ വിവരങ്ങൾ വെച്ച് ആ വഴിക്ക് അന്വേഷണം വ്യാപിക്കുന്നു. പിന്നീട് സാം അലക്സിനു കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തിരയും തീരവും മൊഴിയും |
സെജോ ജോൺ | സെജോ ജോൺ | വിജയ് യേശുദാസ് |
2 |
Everythings changing going by |
ഷെൽട്ടൺ പിൻഹിറൊ | ഷെൽട്ടൺ പിൻഹിറൊ |
Contributors | Contribution |
---|---|
കൂടുതൽ വിവരങ്ങളും കഥാസാരവും ചേർത്തു |